national news
ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരും; ഹിന്ദി വിഷയത്തില്‍ അമിത്ഷായോട് കമല്‍ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 16, 08:15 am
Monday, 16th September 2019, 1:45 pm

ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച് കമല്‍ഹാസന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നാണ് കമല്‍ഹാസന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരുപാട് രാജ്യാധികാരങ്ങള്‍ രാജാക്കന്‍മാര്‍ കയ്യൊഴിഞ്ഞാണ് ഇന്ത്യ പിറന്നത്. പക്ഷെ ഒരു കാര്യമുണ്ട്, വ്യത്യസ്ത പ്രദേശങ്ങളിലെ മനുഷ്യര്‍ അവരുടെ ഭാഷയും സംസ്‌കാരവും വിട്ടൊഴിയാന്‍ വിസമ്മതിച്ചു. 1950ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കാവുമ്പോള്‍, സര്‍ക്കാര്‍ ആ തീരുമാനത്തെ അംഗീകരിച്ചു. ഇപ്പോള്‍ ആ അംഗീകാരത്തെ ഏതെങ്കിലും ഷായോ സുല്‍ത്താനോ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജല്ലിക്കട്ട് ഒരു ചെറിയ പ്രക്ഷോഭമായിരുന്നു. ചെറിയ വിജയവും. ഇപ്പോള്‍ ഭാഷയ്ക്ക് വേണ്ടി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചാല്‍ അത് വലിയതാവുകയും അപകടരമാവുകയും ചെയ്യും. അത് ഇന്ത്യക്കാവശ്യമുള്ളതല്ല. ബംഗാളികളൊഴിച്ച്, ഇന്ത്യയ്ക്കാരാരും അവരുടെ ഭാഷയിലല്ല ദേശീയ ഗാനം ആലപിക്കുന്നത്. പക്ഷെ അവര്‍ സന്തോഷത്തോടെയാണ് അത് ആലപിക്കുന്നത്, കാരണം കവി മറ്റ് ഭാഷകളെ അതില്‍ അംഗീകരിക്കുന്നു. ഇന്ത്യക്കാരനാവുക എന്നത് മഹത്തരമായൊരു കാര്യമാണ്. അതേ പോലെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം പങ്കുവെക്കുന്നതും. മനുഷ്യരെ എന്തെങ്കിലും നടപ്പിലാക്കിയെടുക്കാന്‍ ബലം പ്രയോഗിക്കരുത് എന്നും കമല്‍ഹാസന്‍ പറഞ്ഞു.