| Saturday, 21st December 2019, 9:17 pm

സ്റ്റാലിന്‍ വിളിച്ചു, കമല്‍ഹാസന്‍ കേട്ടു; പൗരത്വ നിയമത്തിനെതിരായ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡിസംബര്‍ 23ന് ചെന്നൈയില്‍ ഡി.എം.കെ ആഹ്വാനം ചെയ്ത ദേശീയ പൗരത്വ നിയമവിരുദ്ധ റാലിയെ പിന്തുണച്ച് കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ അരുണാചലവും ശൗരി രാജനും ഡി.എം.കെ ആസ്ഥാനമായ അറിവാലയത്തിലെത്തിയാണ് റാലിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ ഡി.എം.കെ ആസ്ഥാനമായ അറിവാലയത്തിലെത്തി എം.കെ സ്റ്റാലിനെ കണ്ട് ഡിസംബര്‍ 23ന് നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന് ശൗരി രാജന്‍ പറഞ്ഞു. എന്നാല്‍ റാലിയില്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇരുനേതാക്കളും വ്യക്തത വരുത്തിയില്ല. പെട്ടെന്ന് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് ഇരുനേതാക്കളും പറഞ്ഞു.

നേരത്തെ ദ്രാവിഡ പാര്‍ട്ടികളുമായി യാതൊരു ബന്ധത്തിനുമില്ലെന്ന നിലപാടാണ് കമല്‍ഹാസനും മക്കള്‍ നീതി മയ്യവും സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ യോജിച്ച പ്രക്ഷോഭം പൗരത്വ നിയമത്തിനെതിരെ ഉണ്ടാവണമെന്ന നിലപാടാണ് മക്കള്‍ നീതി മയ്യം സ്വീകരിച്ചിരിക്കുന്നത്.

എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ ഡി.എം.കെ ഘടകകക്ഷികളെല്ലാം റാലിയില്‍ പങ്കെടുക്കും. ഘടകകക്ഷികളുടെ യോഗത്തിന് ശേഷമാണ് എം.കെ സ്റ്റാലിന്‍ റാലി പ്രഖ്യാപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more