| Saturday, 2nd May 2020, 4:26 pm

'മരുതനായകമായി ഇനി കമല്‍ഹാസനുണ്ടാവില്ല, ചിലപ്പോള്‍ മറ്റൊരു നടന്‍'; തുറന്നു പറഞ്ഞ് ഉലകനായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉലകനായകന്‍ കമല്‍ഹാസന്റെ ഡ്രീം പ്രൊജക്ടായിരുന്നു മരുതനായകം. കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷം ചിത്രം നിന്നു പോവുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തെ കുറിച്ച് കമല്‍ഹാസന്‍ ഇന്ന് സംസാരിച്ചു. തലൈവന്‍ ഇരുക്കിന്‍ട്രാന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് വിജയ് സേതുപതിയോട് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. മരുതനായകം വീണ്ടും വരുമോ എന്ന ചോദ്യത്തിനായിരുന്നു കമലിന്റെ പ്രതികരണം.

മരുതനായകം വീണ്ടും ചെയ്യുവാന്‍ പ്രധാന വിഷയം പണം വേണമെന്നുള്ളത് തന്നെയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ചിന്ന ഖാന്‍ സാഹിബിന്റെ ഒരു ചെറുകവിതയില്‍ നിന്നാണ് മരുതനായകത്തിന്റെ കഥ താന്‍ എഴുതുന്നത്. നാല്‍പത് വയസ്സുകാരനെ മനസ്സില്‍ കണ്ടാണ് താന്‍ ആ കഥയെഴുതിയതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഇപ്പോള്‍ വീണ്ടും മരുതനായകം ചെയ്യണമെങ്കില്‍ തിരക്കഥയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തണം. അല്ലെങ്കില്‍ മറ്റൊരു താരത്തെ വച്ച് ചിത്രം ചെയ്യണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

സമകാലിക വിഷയങ്ങളും ചര്‍ച്ചയില്‍ കടന്നുവന്നു. കൊവിഡ് ലോക്ഡൗണ്‍ നീണ്ടുപോയാല്‍ എത്ര പേര്‍ പട്ടിണിയിലാകുമെന്നതാണ് വലിയ ഭയം, സാധാരണക്കാര്‍ ഇതിനെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ജീവിതവും ഉപജീവനവും ഒന്നായ സാധാരണക്കാര്‍ നേരിട്ട പ്രതിസന്ധിയിലാണ് താന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത് എന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more