|

ത്രസിപ്പിക്കുന്ന ആക്ഷനുമായി ഉലകനായകന്‍ കമല്‍ഹാസന്‍; വിശ്വരൂപം 2 വിന്റെ ട്രൈലര്‍ പുറത്ത് വിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ ഉലകനായകന്‍ കമല്‍ഹാസന്റെ വിശ്വരൂപം രണ്ടിന്റെ ട്രൈലര്‍ പുറത്തിറങ്ങി. 1 മിനിറ്റും 47 സെക്കന്റുമുള്ള ട്രൈലറില്‍ ഉടനീളം കമലിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളാണ്.

ഏറെ വിവാദങ്ങള്‍ക്കു ശേഷം റിലീസ് ചെയ്ത വിശ്വരൂപത്തിന്റെ ആദ്യ പതിപ്പ് തിയ്യറ്ററുകളില്‍ വന്‍ വിജയമായിരുന്നു. നാല് ദിവസം കൊണ്ട് 120 കോടിയോളം രൂപയാണ് തിയറ്ററുകളില്‍ നിന്ന് സിനിമ വാരിയത്.

പ്രതിസന്ധികള്‍ക്കിടയിലും ആദ്യപതിപ്പ് നേടിയ ബോക്സഓഫീസ് വിജയം തന്നെയാണ് പെട്ടെന്ന് തന്നെ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കാന്‍ കമലിനെ പ്രേരിപ്പിച്ചതും. അത് കൊണ്ട് തന്നെ വിശ്വരൂപം രണ്ടിനെകുറിച്ച് കമല്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷകളും ഏറെയാണ്.


Also read അതെല്ലാം ഇനി പഴങ്കഥ; മേജര്‍ രവിയെ കാണാന്‍ പിണക്കം മറന്ന് ഉണ്ണി മുകുന്ദനെത്തി


തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന വിശ്വരൂപം രണ്ടിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കമല്‍ തന്നെയാണ്. ചിത്രത്തില്‍ മേജര്‍ വിസാം അഹമ്മദ് കാശ്മീരി എന്ന പട്ടാളക്കാരന്റെ വേഷമാണ് കമല്‍ ചെയ്യുന്നത്.
കമലും ചന്ദ്രഹാസനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന

നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ രാഹുല്‍ ബോസ്, പൂജാ കുമാര്‍, ശേഖര്‍ കപൂര്‍, അന്ദേര ജറീമിയ, തുടങ്ങി ബോളിവുഡിലെയും കോളിവുഡിലെയും ഒരു വന്‍ താരനിര തന്നെയുണ്ട്.

Latest Stories