കമല്‍ഹാസന്‍ ഹിന്ദുത്വതീവ്രവാദമുണ്ടെന്ന് പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാനാണെന്ന് ആര്‍.എസ്.എസ് നേതാവ്
India
കമല്‍ഹാസന്‍ ഹിന്ദുത്വതീവ്രവാദമുണ്ടെന്ന് പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാനാണെന്ന് ആര്‍.എസ്.എസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2017, 10:57 am

ന്യൂദല്‍ഹി: രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിന്റെയും അല്‍ ഉമ്മയും സ്വാധീനം കൊണ്ടാണെന്ന് ആര്‍.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹ. ഹിന്ദുക്കളെ അപമാനിച്ചതിന് കമല്‍ഹാസന്‍ മാപ്പുപറയണമെന്നും സിന്‍ഹ ട്വീറ്റ് ചെയ്തു.

കമല്‍ഹാസന്‍ ഹാഫിസ് സഈദിനെ പോലെ പെരുമാറുകയാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു.

 

രാകേഷ് സിന്‍ഹ

പാകിസ്ഥാന് മേല്‍ക്കൈ നേടിക്കൊടുക്കുന്നതാണ് പ്രസ്താവനയെന്നും നരസിംഹ റാവു പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരുമായി കൈ കോര്‍ത്ത കമല്‍ഹാസന്‍ കേരളത്തിലെ ചുകപ്പ് ഭീകരതയ്ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും നരസിംഹ റാവു പറഞ്ഞു.

നേരത്തെ തമിഴ് മാസികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഹിന്ദുത്വ തീവ്രവാദം പിടികൂടിയിരിക്കുകയാണെന്നും ഹിന്ദുത്വ തീവ്രവാദത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്കായിട്ടുണ്ടെന്നും കമല്‍ഹാസന് പറഞ്ഞിരുന്നു.