ചെന്നൈ: സംവിധായകന്‍ മഹേഷ് നാരായണന് വേണ്ടി കമല്‍ഹാസന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കമല്‍ഹാസനും ശിവാജി ഗണേശനും പ്രധാനവേഷത്തില്‍ എത്തിയ തേവര്‍ മകന്റെ രണ്ടാം ഭാഗമെന്ന് റിപ്പോര്‍ട്ട്.
മാതൃഭൂമി ന്യൂസിന് വേണ്ടി കെ. അനൂപ് ദാസ് നടത്തിയ അഭിമുഖത്തിലായിരുന്നു താന്‍ മഹേഷ് നാരായണന് വേണ്ടി തിരക്കഥ എഴുതുന്ന കാര്യം കമല്‍ വെളിപ്പെടുത്തിയത്.
നേരത്തെ തേവര്‍ മകന് രണ്ടാം ഭാഗം ഒരുക്കാന്‍ പദ്ധതിയുണ്ടെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഈ ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ചിത്രമായിരുന്നു തേവര്‍ മകന്‍. നേരത്തെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് സിനിമ കമല്‍ ഹാസന്‍ കാണുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിലാണ് കമല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് കമല്‍ഹാസന്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 വില്‍ കാജല്‍ അഗര്‍വാളാണ് നായിക. രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, ഭവാനി ശങ്കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Kamal Haasan to write screenplay for Mahesh Narayanan; It is reported that Thevar Makan 2 is getting ready