ചെന്നൈ: തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടി ഇതര മൂന്നാം മുന്നണി രൂപീകരിക്കാന്‍ കമല്‍ഹാസന്‍. ദ്രാവിഡ പാര്‍ട്ടികളെ മാറ്റി നിര്‍ത്തുകയും പകരം ചെറുപാര്‍ട്ടികളെ കൂട്ടി ചേര്‍ത്ത് മുന്നാം മുന്നണി ഉണ്ടാക്കാനാണ് കമല്‍ഹാസന്റെയും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെയും തീരുമാനം.
ഇതിന്റെ ഭാഗമായി നടന്‍ ശരത്കുമാറിന്റെ പാര്‍ട്ടിയായ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി എന്‍.ഡി.എ വിട്ട് മക്കള്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ശരത് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളെ സീറ്റ് വിഭജന ചര്‍ച്ചയ്ക്കുപോലും വിളിക്കാതെ അപമാനിച്ചെന്ന് കാണിച്ചാണ് ശരത് കുമാര്‍ സഖ്യം വിട്ടത്. ശരത്കുമാറിന് പുറമെ എസ്.ആര്‍.എം ഗ്രൂപ്പ് സ്ഥാപകന്‍ പച്ചമുത്തുവിന്റെ ഇന്തിയ ജനനായക കക്ഷിയും മക്കള്‍ നീതി മയ്യത്തിനൊപ്പം ചേരുമെന്നാണ് സൂചന.
ഇതിന്റെ പ്രാരഭ ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ സംഘടന സട്ട പഞ്ചായത്തും കമലിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 6 നാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുക.
വി.കെ ശശികല കൂടി തമിഴ്‌നാട്ടില്‍ തിരികെ എത്തിയതോടെ ശക്തമായ മത്സരമായിരിക്കും തമിഴ്‌നാട്ടില്‍ ഉണ്ടാവുകയെന്നാണ് വിലയിരുത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക