മാലിക് കണ്ട് സംവിധായകന്‍ മഹേഷ് നാരായണനെയും നടന്‍ ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് കമലഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമലഹാസന്റെ ഓഫീസില്‍ വെച്ചാണ് അദ്ദേഹം മഹേഷിനെയും ഫഹദിനെയും അഭിനന്ദിച്ചതെന്ന് മാലികിന്റെ പ്രൊഡ്യൂസര്‍ കൂടിയായ ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
വിക്രം എന്ന തമിഴ് ചിത്രത്തിന്റെ ഒഴിവുവേളയിലാണ് കമലഹാസനും സംവിധായന്‍ ലോകേഷ് കനകരാജും മാലിക് കണ്ടതെന്നും ആന്റോ ജോസഫ് പറയുന്നു. ഫഹദ് ഫാസിലിന്റെ അഭിനയവും മഹേഷിന്റെ സംവിധാനശൈലിയും ഗംഭീരമാണെന്നാണ് കമലഹാസന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം കമലഹാസനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫഹദ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. വിക്രം എന്ന ചിത്രത്തില്‍ കമലഹാസനൊപ്പം ഫഹദും അഭിനയിക്കുന്നുണ്ട്.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകളും നടന്നിരുന്നു.
മാലിക്കിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും പ്രശംസിച്ച കമലഹാസന്‍, ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്നും വിലയിരുത്തി. ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നെങ്കില്‍ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമലഹാസന്റെ ഓഫിസില്‍ വച്ചാണ് ഉലകനായകനും ലോകേഷ് കനകരാജും ഫഹദിനെയും മഹേഷ് നാരായണന്റെയും അഭിനന്ദിച്ചത്. ഷൂട്ടിങ്ങു പുരോഗമിക്കുന്ന വിക്രം സിനിമയുടെ ഒഴിവുവേളയായിലാണ് ഇവര്‍ ഇരുവരും മാലിക്ക് കാണാനിടയായത്.