വേഷപ്പകര്‍ച്ചകള്‍ കൊണ്ടും കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും ഇന്ത്യന്‍ സിനിമയില്‍ അത്ഭുതം സൃഷ്ടിച്ച നടനാണ് കമല്‍ ഹാസന്‍. 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഒട്ടനവധി കഥാപാത്രങ്ങളെ തിരശ്ശീലയില്‍ അവതരിപ്പിച്ച കമല്‍ ഹാസന്‍ നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ, സിനിമയിലെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തു.
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ആണ് താരത്തിന്റെ പുതിയ ചിത്രം. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗം 2019ലാണ് അനൗണ്‍സ് ചെയ്തത്. പല കാരണങ്ങള്‍ കൊണ്ട് ഷൂട്ട് നീണ്ടുപോയ ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
മുംബൈയില്‍ നടന്ന പ്രൊമോഷന്‍ ഇവന്റില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെക്കുറിച്ച് കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കമല്‍ ഹാസന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ ഹേ റാം എന്ന ചിത്രത്തില്‍ ഷാരൂഖ് പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. ഇന്ത്യയിലെ ഒരു സൂപ്പര്‍ സ്റ്റാറും അത്തരമൊരു കാര്യം ചെയ്യില്ലെന്നും കലയുടെ യഥാര്‍ത്ഥ ആസ്വാദകനായതുകൊണ്ടാണ് ഷാരൂഖിന് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
‘ഹേ റാമിലേക്ക് ഷാരൂഖിനെ ഞാന്‍ വിളിച്ചപ്പോള്‍ ഞാന്‍ അയാളില്‍ ഒരു സൂപ്പര്‍ താരത്തെയോ, എന്നെ ഒരു സൂപ്പര്‍ ഡയറ്കടറായി ഷാരൂഖോ കണ്ടിട്ടില്ല. വെറും സാധാരണക്കാരായിരുന്നു ഞങ്ങള്‍ ആ സമയത്ത്. ആ സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം അഭിനയിച്ചത്. ഇന്ത്യയില്‍ ഒരു സൂപ്പര്‍സ്റ്റാറും അതുപോലെ ചെയ്യില്ല.
#KamalHaasan speaks about directing #ShahRukhKhan in #HeyRam at the #Hindustani2 trailer launch. 💯#News pic.twitter.com/qxop4TWb1a
— Filmfare (@filmfare) June 25, 2024
കലയുടെ ആസ്വാദകനായതുകൊണ്ടും, സിനിമയോടുള്ള ആരാധന കൊണ്ടുമാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അതൊക്കെയാണ് അദ്ദേഹത്തെ മികച്ച നടനാക്കുന്നത്. എല്ലാ കാലത്തും ആ ഒരു കാര്യത്തില്‍ ഞാന്‍ എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും,’ കമല്‍ ഹാസന്‍ പറഞ്ഞു.
Content Highlight: Kamal Haasan praises Shah Rukh Khan for acting in Hey Ram