ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ക്ക് അസഹിഷ്ണു വര്‍ധിക്കുകയാണെന്ന് നടന്‍ കമല്‍ ഹാസന്‍. പത്മാവതി ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് അസഹിഷ്ണുതക്കെതിരെ താരം രംഗത്ത് വന്നത. ചിത്രത്തില്‍ അഭിനയിച്ചതിതെിന്റെ പേരില്‍ ദീപിക പദ്കോണിനും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും നേരെ സംഘപരിവാര്‍ സംഘടനകള്‍ വധഭീക്ഷണിയും മുഴക്കിയിരുന്നു.
Also Read: ‘പിച്ച് ചെയ്തത് മാത്രം ഓര്‍മ്മയുണ്ട്’; ദസുണ്‍ ഷണകയെ പുറത്താക്കിയ അശ്വിന്‍ മാജിക് കാണാം
ഇന്ത്യക്കാരുടെ അസഹിഷ്ണുത മനോഭാവമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും, രാഷ്ട്രീയ ചേരിതിരിവ് ചരിത്രത്തിന്റെ വളച്ചൊടിക്കലുകള്‍ക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
പത്മാവതി സിനിമ രജപുത്രരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച രജപുത്ര സംഘടനകളും ചില ബി.ജെ.പി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു ഇതിനു പിന്നാലെ പല സംസ്ഥാനങ്ങളും സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
Dont Miss: ലാലുപ്രസാദിന്റെ മകന്റെ ഭീഷണി; സുശീല്‍ കുമാര്‍ മോദിയുടെ മകന്റെ വിവാഹവേദി മാറ്റി
നേരത്തെ വിശ്വരൂപം, ഹേ രാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് കമല്‍ ഹാസനും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നതില്‍ പുതുമയൊന്നുമില്ല. എന്നാല്‍ ഇവ ഇന്ത്യന്‍ ചലച്ചിത്ര രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് എന്ന് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.