ഇന്ത്യയിലാകെ വലിയ വിജയമായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ. 300 കോടി നേടിയ ചിത്രം സ്‌പൈഡര്‍മാന്‍ നോ വേ ഹോം ഉള്‍പ്പെടെയുള്ള ചിത്രങ്ങളെയാണ് പിന്നിലാക്കിയത്.
ഇപ്പോഴിതാ പുഷ്പയെ പ്രശംസിച്ചുകൊണ്ട് ഉലകനായകന്‍ കമല്‍ഹാസന്‍ തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. പുഷ്പയുടെ സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനൊപ്പമാണ് കമല്‍ഹാസന്‍ ചിത്രം കണ്ടത്. ഇത്തരത്തിലൊരു ചിത്രമെടുത്തതിന് പുഷ്പ ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.
കമല്‍ഹാസനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ട് ദേവിശ്രീപ്രസാദ് അദ്ദേഹത്തിന് നന്ദി അറിയിച്ചു.
‘പ്രിയപ്പെട്ട ഉലകനായകന്‍ കമല്‍ഹാസന്‍ സര്‍, ഞങ്ങളുടെ പുതിയ സിനിമയായ പുഷ്പ കണ്ടതിന് നന്ദി. പുഷ്പയെ പ്രശംസിച്ചുകൊണ്ടുള്ള താങ്കളുടെ വാക്കുകള്‍ക്ക് നന്ദി,’ ദേവിശ്രീ പ്രസാദ് കുറിച്ചു.
ദേവിശ്രീ പ്രസാദിന്റെ പോസ്റ്റിന് മറുപടിയുമായി എത്തിയ അല്ലു അര്‍ജുനും കമല്‍ഹാസന് നന്ദി അറിയിച്ചു.
ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രമായിരിക്കുകയാണ്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.
Dearest ULAGANAYAGAN @ikamalhaasan sir
Thanku so much 4 taking out time & watching our #PushpaTheRiseOnPrime 🙏🏻U r d sweetest Sir❤️
ThankU 4 all d lovely words about d work of all of Us🙏🏻@alluarjun @iamRashmika @aryasukku @MythriOfficial @boselyricist @adityamusic @TSeries pic.twitter.com/BerDdtBg2T
— DEVI SRI PRASAD (@ThisIsDSP) January 15, 2022
Thank you for watching #Pushpa @ikamalhaasan garu . Humbled 🙏🏼
— Allu Arjun (@alluarjun) January 15, 2022
മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിച്ചത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: kamal-haasan-is-all-praise-for-allu-arjun-and-the-pushpa-the-rise-team