| Sunday, 25th June 2023, 1:18 pm

സിനിമയിലെ 50-ാം വർഷത്തിൽ ഉലകനായകൻ, "പ്രോജക്ട് - കെ" ഒരുങ്ങുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൗൺസ് ചെയ്തപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രോജക്ട് – കെ. പ്രഭാസ്, ദീപിക പദുകോൺ, അമിതാബ് ബച്ചൻ, ദിഷ പതാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന പ്രോജക്ട് – കെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ്. തെലുഗ് സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ഇപ്പോഴിതാ മറ്റൊരു മുന്നേറ്റം നടത്തുകയാണ്. ഉലകനായകൻ കമൽ ഹാസൻ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാൻ ഒരുങ്ങുകയാണ്. കമൽ ഹാസന്റെ വരവോടു കൂടി ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ കാസ്റ്റിംഗ് ചിത്രമാവുകയാണ്.

പ്രൊജക്റ്റ് കെയ്‌ക്കായി താൻ കാത്തിരിക്കുകയാണെന്നും അമിതാബ് ബച്ചന്റെ കൂടെ മുൻപ് അഭിനയിച്ചിട്ടുണ്ടെങ്കിലും ഓരോ തവണയും പുതിയ അനുഭവമാണെന്നും കമൽ ഹസൻ പറഞ്ഞു.

’50 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡാൻസ് അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്‌ടറുമായിരുന്ന കാലത്താണ് അശ്വിനി ദത്ത് എന്ന പേര് നിർമ്മാണ മേഖലയിൽ വരുന്നത്. 50 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേരും ഒന്നിക്കുന്നു. നമ്മുടെ അടുത്ത തലമുറയിലെ ഒരു മിടുക്കനായ സംവിധായകൻ ചുക്കാൻ പിടിക്കുന്നു. എന്റെ സഹതാരങ്ങളായ പ്രഭാസും ദീപികയും ആ തലമുറയിൽപ്പെട്ടവരാണ്. അമിതാബ്‌ ജിക്കൊപ്പം ഞാൻ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാലും ഓരോ തവണയും ആദ്യമായാണ് തോന്നുന്നത്. അമിതാബ്‌ ജി സ്വയം കണ്ടുപിടിക്കുന്നു. അക്കാര്യം ഞാനും അനുകരിക്കുകയാണ്. പ്രൊജക്‌റ്റ് കെയ്‌ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രേക്ഷകർ എന്നെ ഏത് സ്ഥാനത്തിരുത്തിയാലും പ്രധാനാമായി ഞാനൊരു സിനിമാപ്രേമിയാണ് . ആ ഗുണം എന്റെ വ്യവസായത്തിലെ ഏതൊരു പുതിയ ശ്രമത്തെയും അഭിനന്ദിച്ചുകൊണ്ടേയിരിക്കും. പ്രൊജക്‌റ്റ് കെയ്‌ക്കുള്ള ആദ്യത്തെ കൈയടി എന്റേതായിരിക്കട്ടെ. നമ്മുടെ സംവിധായകൻ നാഗ് അശ്വിൻ്റെ കാഴ്ചപ്പാടിലൂടെ നമ്മുടെ രാജ്യത്തും സിനിമാ ലോകത്തും കയ്യടികൾ മുഴങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ കമൽ ഹസൻ പറഞ്ഞു.

കമൽ ഹസന്റെയും അമിതാബ് ബച്ചന്റെയും കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കാൻ പോകുന്നതെന്നും നിർമാതാവ് അശ്വനി ദത്ത് പറഞ്ഞു.

‘കമൽ ഹാസന്റെ കൂടെ ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. പ്രോജക്ട് കെ യിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. കമൽ ഹസൻ, അമിതാബ് ബച്ചൻ എന്നീ 2 ലെജൻഡറി അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കുക എന്നത് ഏത് നിര്മാതാവിന്റെയും സ്വപ്നമാണ്. ആ സ്വപ്നമാണ് ഞാൻ എന്റെ കരിയറിലെ അമ്പതാം വര്ഷം സാക്ഷാത്കരിക്കുന്നത്’, അശ്വനി പറഞ്ഞു.

വേൾഡ് – ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷമതയോടെയാണ് തിരക്കഥ സ്വീകരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്നിക്കൽ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുമെന്ന് തീർച്ച.

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി

Content Highlights: Kamal Haasan in Project K

Latest Stories

We use cookies to give you the best possible experience. Learn more