ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം നേതൃത്വം നല്‍കുന്ന മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മൂന്ന് പാര്‍ട്ടികളാണ് മുന്നണിയില്‍ ഉള്ളത്.
കമലിന്റെ മക്കള്‍ നീതി മയ്യം 154 സീറ്റുകളിലാണ് മത്സരിക്കുന്നത്. ശരത് കുമാറിന്റെ സമത്വമക്കള്‍ കക്ഷി 40 സീറ്റിലും ഇന്ത്യന്‍ ജനനായക കക്ഷി പാര്‍ട്ടി 40 സീറ്റിലും മത്സരിക്കും.
മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി സി.കെ കുമാരവേല്‍, എ.ഐ.എസ്.എം.കെ സ്ഥാപകന്‍ ശരത്കുമാര്‍, ഐ.ജെ.കെ നേതാവ് രവി പച്ചമുത്തു എന്നിവരാണ് തെരഞ്ഞെടുപ്പ് സീറ്റ് വിഭജന കരാറില്‍ ഒപ്പുവച്ചത്.
എം.എന്‍.എമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് കുറച്ച് പാര്‍ട്ടികളെ കൂടി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കുമാരവേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘മുന്നണിയുടെ പ്രാഥമിക ലക്ഷ്യം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റത്തിനുള്ള വാഗ്ദാനവുമായി മത്സരിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വിജയികളാവുകയും ചെയ്യുക എന്നതാണ്,’ എന്നാണ് മൂന്ന് പാര്‍ട്ടികളും ഒപ്പിട്ട കരാറില്‍ പറയുന്നത്.
2019 ലെ തെരഞ്ഞെടുപ്പില്‍ കമലിന്റെ പാര്‍ട്ടി 4 ശതമാനം വോട്ടായിരുന്നു നേടിയത്. നഗരപരിധിയില്‍ പലയിടങ്ങളിലും 10 ശതമാനം വോട്ട് വരെ പാര്‍ട്ടി നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക