| Wednesday, 10th May 2023, 6:38 pm

കമല്‍ഹാസനാണ് എന്നെ ആ സിനിമയിലേക്ക് വിളിച്ചത്: റിയാസ്ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുരേഷ് കൃഷ്ണന്‍ സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ഡ്യുവല്‍ റോളില്‍ എത്തുന്ന ചിത്രമാണ് ആളവന്ദാന്‍. സിനിമയുടെ ചിത്രീകരണ വേളയില്‍ അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ റിയാസ്ഖാന്‍. ഡ്യുവല്‍ റോള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം കമല്‍ഹാസന്‍ തന്നെ ചിത്രത്തിലേക്ക് വിളിക്കുകയായിരുന്നെന്നും അത് തന്റെ ഭാഗ്യമായിരുന്നെന്നും സില്ലി മോങ്ക്സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘ആളവന്ദാന്‍ ഷൂട്ട് ചെയ്യുന്നത് മോഷന്‍ കണ്‍ട്രോളിലാണ്. കമല്‍ സാറിന്റെ ഡ്യുവല്‍ കഥാപാത്രമാണ് സിനിമയില്‍ കാണുന്നത്. അതില്‍ ഒന്ന് ടാറ്റൂ ഇട്ട ഒരു കഥാപാത്രവും മറ്റൊന്ന് ഒരു പോലീസുകാരനുമാണ്. ബോഡി മുഴുവന്‍ ടാറ്റൂ ഇടാന്‍ ആറോ ഏഴോ മണിക്കൂര്‍ വേണ്ടി വരും. കാലത്ത് അഞ്ച് മണിക്ക് ടാറ്റൂ ഇടാന്‍ തുടങ്ങിയാല്‍ പതിനൊന്ന് മണിയാവും തീരാന്‍. അത് കഴിഞ്ഞ് മോഷന്‍ കണ്‍ട്രോള്‍ റൂമില്‍ റിഹേഴ്സ് ചെയ്യണം.

റിഹേഴ്സല്‍ കഴിയുമ്പോഴേക്കും ഒരു മണിയാവും. അപ്പോഴേക്കും ബ്രേക്ക് ആവും. ബ്രേക്ക് കഴിഞ്ഞ് വെറും രണ്ട് ഷോട്ട് മാത്രമേ എടുക്കാന്‍ കഴിയൂ. അത് കാരണം സാറാണ് ഒരാളെ നമുക്ക് ബോഡി ഡബിളിന് വേണം എന്ന ഐഡിയ മുന്നോട്ട് വെച്ചത്. ഒരാള്‍ ഒരു ദിവസം ടാറ്റൂ ഇട്ട് അഭിനയിക്കുമ്പോള്‍ അടുത്തയാള്‍ക്ക് പോലീസ് വേഷത്തില്‍ ചെയ്യാന്‍ സാധിക്കുന്നു. അങ്ങനെ മാത്രമേ നമുക്ക് അത് ചെയ്യാന്‍ കഴിയൂ. അങ്ങനെയാണ് അദ്ദേഹം എന്നെ കണ്ടെത്തി വിളിച്ചത്. എനിക്ക് ആ ഭാഗ്യം കിട്ടി.

ഞാന്‍ കാലത്ത് അഞ്ച് മണിക്ക് വരും, ടാറ്റൂ ഇടും, റിഹേഴ്സല്‍ ചെയ്യും, ഉച്ച കഴിഞ്ഞ് കുറച്ച് ഷോട്ട്സ് എടുക്കും. എന്നിട്ട് ഞാന്‍ വീട്ടില്‍ പോയി സോഫയില്‍ കിടന്ന് ഉറങ്ങും. രാവിലെ അതുപോലെ തന്നെ കറകറ്റ് ഏഴ് മണിക്ക് എണീറ്റ് പോവും. അന്ന് ഫുള്‍ ഡേ വര്‍ക്ക് ചെയ്യും. അടുത്ത ദിവസം സാര്‍ വരും അദ്ദേഹം ടാറ്റൂ ഇട്ട വേഷം ചെയ്യും ഞാന്‍ അടുത്ത വേഷം ചെയ്യും. അങ്ങനെയാണ് ഇത് പോയിക്കൊണ്ടിരുന്നത്, ‘റിയാസ് ഖാന്‍ പറഞ്ഞു.

content highlights: Kamal Haasan called me for that film: Riaz Khan

We use cookies to give you the best possible experience. Learn more