ആളുകളെ ബഹുമാനിക്കാനറിയാത്ത കമല്‍ഹാസന്‍ സാഡിസ്റ്റായ കോമാളിയാണെന്നാണ് ചിലരുടെ പ്രതികരണം. ഇതിലും ഭേദം താങ്കള്‍ ഒന്നും ട്വീറ്റ് ചെയ്യാതിരിക്കുന്നതായിരുന്നു എന്നും ചിലര്‍ പ്രതികരിക്കുന്നു.
തമിഴ്‌നാട്: മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ട്വീറ്റിട്ട നടന്‍ കമല്‍ഹാസന്റെ നടപടി വിവാദമാകുന്നു. കഴിഞ്ഞ ദിവസം രാത്രി 11;30 നാണ് ജയലളിതയുടെ മരണവാര്‍ത്ത അപ്പോളോ ആശുപത്രി സ്ഥിരീകരിക്കുന്നത്.
ഇതിന് പിന്നാലെ നിരവധി പേര്‍ അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തി. പലരും ട്വീറ്റിലൂടെ അഗാതമായ ദു:ഖം രേഖപ്പെടുത്തിയപ്പോള്‍ ഉലകനായകന്‍ കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു;
ജയലളിതയെ ആശ്രയിച്ച് കഴിയുന്നവരെ ഓര്‍ത്ത് സഹതാപം മാത്രം- എന്നാല്‍ കമല്‍ഹാസന്റെ ഈ വാക്കുകള്‍ ആരാധകരെ വല്ലാതെ വിഷമിപ്പിച്ചു. ജയലളിതയുടെ വിയോഗത്തില്‍ ദുഖിച്ചുനില്‍ക്കുന്ന ഈ വേളയില്‍ ഇത്തരത്തിലൊരു ട്വീറ്റിനെതിരെ വലിയ വിമര്‍ശനമാണ് വന്നത്.
ട്വീറ്റിന് പിന്നാലെ കമല്‍ഹാസനെതിരെ രൂക്ഷമായ രീതിയിലായിരുന്നു ആളുകള്‍ പ്രതികരിച്ചത്. താങ്കളുടെ പ്രതികരണം ഒട്ടും ശരിയായില്ലെന്നും താങ്കളുടെ ആരാധകനായിരുന്നു എന്നോര്‍ത്ത് ലഞ്ജിക്കുന്നെന്നും ചിലര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.
ആളുകളെ ബഹുമാനിക്കാനറിയാത്ത കമല്‍ഹാസന്‍ സാഡിസ്റ്റായ കോമാളിയാണെന്നാണ് ചിലരുടെ പ്രതികരണം. ഇതിലും ഭേദം താങ്കള്‍ ഒന്നും ട്വീറ്റ് ചെയ്യാതിരിക്കുന്നതായിരുന്നു എന്നും ചിലര്‍ പ്രതികരിക്കുന്നു.
കമല്‍ഹാസന്‍ നായകനായ വിശ്വരൂപം എന്ന ചിത്രത്തിന് തമിഴ്‌നാട്ടില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കമല്‍ഹാസനും ജയലളിതയും തമ്മില്‍ നേരത്തെ അസ്വാസരസ്യങ്ങള്‍ ഉണ്ടായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രമല്ല ഇന്ത്യ തന്നെ തന്നെ വിട്ടുപോകാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും നാറിയ രാഷ്ട്രീയകളികളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നതെന്നുമുള്ള കമല്‍ഹാസന്റെ പ്രതികരണവും അന്ന് വിവാദമായിരുന്നു.