| Tuesday, 6th August 2019, 11:17 pm

രജനീകാന്തിനോടൊപ്പം കൈകോര്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍; നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യം സാധ്യമാവുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. ഇനിയും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ടില്ല രജനീകാന്ത് എങ്കിലും കമല്‍ഹാസന്‍ തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ഞാന്‍ എന്നത് ഞങ്ങള്‍ ആയി മാറും. ഇത് നടന്നാല്‍ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ണ്ണമായും നടത്തിയെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ രജനീകാന്തിനോട് പറഞ്ഞിരുന്നു. ബിഗ്‌ബോസ് പരിപാടിക്കിടെയായിരുന്നു കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

2017 ഡിസംബറിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന്റെ അവസാന മിനുക്ക് പണികളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമായല്ല കമല്‍ഹാസന്‍ തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പും കമല്‍ഹാസന്‍ രജനീകാന്തിന്റെ സഹായം തേടിയിരുന്നു.

We use cookies to give you the best possible experience. Learn more