| Thursday, 19th May 2022, 6:44 pm

വിക്രത്തിന്റെ ക്ലൈമാക്‌സില്‍ സൂര്യയെത്തും, മൂന്നാം ഭാഗത്തിലേക്ക് വഴി തുറക്കാന്‍: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനമാ പ്രേക്ഷകര്‍ കാത്തിരിപ്പിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജ് ചിത്രം വിക്രം. ഉലക നായകന്‍ കമല്‍ ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിലെത്തുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

വിക്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യയെത്തുമെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. താരം ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിക്രത്തില്‍ സൂര്യയെത്തുന്നതിനെ പറ്റി കമല്‍ ഹാസന്‍ തന്നെ മനസ് തുറക്കുകയാണ് ഇപ്പോള്‍. ‘അതിനി റൂമറൊന്നുമല്ല. അത് സത്യമാണ്. സിനിമയുടെ അവസാനം സൂര്യ എത്തുന്നുണ്ട്. അത് സിനിമയെ മൂന്നാം ഭാഗത്തിലേക്ക് എത്തിക്കും,’ കമല്‍ ഹാസന്‍ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം വിക്രത്തെ പറ്റി നിരവധി തിയറികളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 1986ല്‍ പുറത്ത് വന്ന കമല്‍ ഹാസന്‍ തന്നെ നായകനായ വിക്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രമെന്നാണ് ഒരു വാദം.

അതല്ല ലോകേഷ് കനകരാജിന്റെ തന്നെ ചിത്രമായ കൈതിയുടെ രണ്ടാം ഭാഗമാണ് വിക്രമെന്നാണ് മറ്റൊരു വാദം. കൈതിയില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ അര്‍ജുന്‍ ദാസ്, നരേന്‍ എന്നിവര്‍ വിക്രത്തിലുമുള്ളതാണ് ഈ വാദത്തിന് ബലമേകുന്നത്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

Content Highlight: Kamal Haasan about the cameo role of surya in vikram 

Latest Stories

We use cookies to give you the best possible experience. Learn more