| Saturday, 14th January 2017, 6:23 pm

സര്‍ക്കാര്‍ നിലപാട് എന്താണെന്നു അറിയും വരെ എഴുത്തു നിര്‍ത്തുന്നു: പുസ്തകം കത്തിച്ച് പ്രതിഷേധിച്ച് കമല്‍ സി

ഡൂള്‍ന്യൂസ് ഡെസ്‌ക്


നദിയുടെയും കമലിന്റെയും പേരില്‍ കേസില്ല തെളിവില്ല എന്നു നേരത്തെ പറഞ്ഞ പിണറായിയുടെ പൊലീസ് കോടതിയില്‍ ഞങ്ങള്‍ കുറ്റക്കാരാണ് എന്നാണ് പറഞ്ഞതെന്നും കമല്‍ എന്തു കൊണ്ടാണ് പുസ്തകം കത്തിക്കുന്നത് എന്ന് ചോദിച്ചാല്‍ പുസ്തകമല്ലാതെ തനിക്ക് മറ്റൊന്നും കത്തിക്കാനില്ലെന്നും വ്യക്തമാക്കി.


കോഴിക്കോട്:  എഴുത്തുകാരന്‍ കമല്‍ സി ചവറ കോഴിക്കോട് കിഡ്‌സ് കോര്‍ണറില്‍ പുസ്തകം കത്തിച്ച് എഴുത്തു നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. പൊലീസ് പീഡനത്തില്‍ മനം നൊന്താണ് പുസ്തകങ്ങള്‍ കത്തിക്കുന്നതെന്ന് കമല്‍ സി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയുന്നത് വരെ താന്‍ എഴുത്ത് നിര്‍ത്തുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


Also read തനിക്ക് ചിലത് പറയാനുണ്ട് അത് നേതൃത്വത്തോട് പറയും: ഉമ്മന്‍ ചാണ്ടി


പുസ്തകം കത്തിക്കുകയാണെന്ന് പ്രഖ്യാപിച്ച ശേഷം കേരളത്തിലെയോ കോഴിക്കോട്ടെയോ സാംസ്‌കാരിക പ്രപവര്‍ത്തകര്‍ ആരും തന്നെ വിളിക്കുകയോ കത്തിക്കരുതെന്നോ ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം. ഒരുപാട് സാധാരണക്കാര്‍ എന്നെ വിളിച്ചിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ കമല്‍സി ചവറയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നത് വ്യാജ പ്രചരണം ആണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. നിലവില്‍ കമലിനെതിരെ കേസില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ എന്നെ മാത്രം പ്രതിചേര്‍ക്കാത്ത സര്‍ക്കുലറാണ് അതെന്നും യു.എ.പി.എ അടക്കമുള്ള കേസുകള്‍ പുന:പരിശേധിക്കുമെന്നുമാണ് പറഞ്ഞതെന്നും അതില്‍ യാതൊരു വിശ്വാസവും ഇല്ലാത്തത് കൊണ്ടാണ് പുസ്തകം കത്തിക്കുന്നതെന്നും കമല്‍ സി പറഞ്ഞു.

നദിയുടെയും കമലിന്റെയും പേരില്‍ കേസില്ല തെളിവില്ല എന്നു നേരത്തെ പറഞ്ഞ പിണറായിയുടെ പൊലീസ് കോടതിയില്‍ ഞങ്ങള്‍ കുറ്റക്കാരാണ് എന്നാണ് പറഞ്ഞതെന്നും കമല്‍ എന്തു കൊണ്ടാണ് പുസ്തകം കത്തിക്കുന്നത് എന്ന് ചോദിച്ചാല്‍ പുസ്തകമല്ലാതെ തനിക്ക് മറ്റൊന്നും കത്തിക്കാനില്ലെന്നും വ്യക്തമാക്കി.

എഴുത്തുകാരന്‍ എന്ന നിലയില്‍ തന്നെ വിളിച്ചത് സക്കറിയ മാത്രമാണെന്നു പറഞ്ഞ കമല്‍ “ശ്മാശനങ്ങളുടെ പുസ്തകം മാത്രമാണ് ഞാന്‍ കത്തിക്കുന്നത്. മറ്റു പുസ്തകങ്ങള്‍ ഷെല്‍ഫുകളില്‍ സംരക്ഷിക്കപ്പെടട്ടെ പുതിയ പുസ്തകങ്ങള്‍ എഴുതപ്പെടട്ടെ സര്‍ക്കാരിന്റെ നയം എന്താണെന്ന് അറിയും വരെ എഴുത്തും നിര്‍ത്തുകയാണ്”. എന്നു പ്രഖ്യാപിച്ച് കൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്.

We use cookies to give you the best possible experience. Learn more