രജനിയും കമലും ഒരുമിച്ചാല്‍പ്പോലും 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കില്ല; താരങ്ങള്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്ന് കമലിന്റെ സഹോദരന്‍
Daily News
രജനിയും കമലും ഒരുമിച്ചാല്‍പ്പോലും 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കില്ല; താരങ്ങള്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്ന് കമലിന്റെ സഹോദരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th October 2017, 12:40 pm

ചെന്നൈ: ചലച്ചിത്ര താരങ്ങളായ കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയത്തിലിറങ്ങിയാല്‍ വിജയിക്കില്ലെന്നറ കമല്‍ഹാസന്റെ സഹോദരനും സിനിമാതാരവുമായ ചാരുഹസന്‍. താരങ്ങള്‍ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇരുവര്‍ക്കും തമിഴ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കില്ലെന്ന് ചാരുഹസന്‍ അഭിപ്രായപ്പെട്ടത്. തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം.


Also Read:  ഗുജറാത്തില്‍ മോദി പ്രസംഗിക്കവേ സദസില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയി


“രജനിക്കോ കമലിനോ തമിഴ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധിക്കുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല” ചാരുഹാസന്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച് ഒരു പാര്‍ട്ടി തുടങ്ങുകയാണെങ്കില്‍പ്പോലും 10 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“തന്റെ കണക്കുകൂട്ടല്‍ പ്രകാരം ഇരുവര്‍ക്കും ഒരുമിച്ച് പോലും 10 ശതമാനത്തില്‍ താഴെ വോട്ടുകളേ കിട്ടു. 90 ശതമാനം വോട്ടുകളും രാഷ്ട്രീയത്തിനാകും പോകുക. സിനിമയ്ക്കായിരിക്കില്ല.” അദ്ദേഹം പറഞ്ഞു. ഇരുവരും ഒരുമിച്ച് പാര്‍ട്ടി തുടങ്ങുമോയെന്ന അവതാരകന്റെ ചോദ്യത്തിന് തനിക്കതിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ലെന്നായിരുന്നു ചാരുഹസന്റെ പ്രതികരണം.


Dont Miss: പോലീസുകാരന്റെ ബൂട്ട് കൊണ്ട് ചവിട്ടേറ്റുവെന്ന്; ജനരക്ഷായാത്രയില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കില്ല


“സിനിമാക്കാര്‍ സമ്പൂര്‍ണ്ണ രാഷ്ട്രീയക്കാര്‍ ആയിത്തീരുന്ന ഒരു പാരമ്പര്യം തമിഴ്നാടിന് പണ്ടു മുതലുണ്ട്. മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആര്‍, എം കരുണാനിധി, ജയലളിത എന്നിവര്‍ അതിനുദാഹരണമാണ്. എന്നിരുന്നാലും ഇവര്‍ക്ക് കുടുതല്‍ വോട്ട് കിട്ടിാനിടയില്ല. ആള്‍ക്കാര്‍ക്ക് അവരുടെ സിനിമകളോടാണ് ആരാധന. അല്ലായിരുന്നെങ്കില്‍ ജയലളിത രണ്ടു തവണ തോല്‍ക്കുമായിരുന്നില്ല” അദേഹം പറഞ്ഞു.