കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ മോഹന്‍ലാലിനെ നായകനാക്കി വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ മോഹന്‍ലാലിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ കമാല്‍ റാഷിദ് ഖാന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് മോഹന്‍ലാലിനെ അപഹസിക്കുന്ന തരത്തില്‍ ഇദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ട്വീറ്റിന് പിന്നാലെ ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ വക വന്‍ തെറിയഭിഷേകമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്.
“പ്രിയ മോഹന്‍ലാല്‍, താങ്കളെ കാണാന്‍ ഛോട്ടാഭീമിനെ പോലെയാണ്. പിന്നെ എങ്ങനെയാണ് താങ്കള്‍ ഭീമന്റെ വേഷം അവതരിപ്പിക്കുക? എന്തിനാണ് ബി.ആര്‍ ഷെട്ടിയുടെ പണം വെറുതേ പാഴാക്കി കളയുന്നത്?” -ഇങ്ങനെയായിരുന്നു കമാല്‍ റാഷിദ് ഖാന്റെ ട്വീറ്റ്. മോന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, മലയാള സിനിമാ പ്രേമികളും ഇദ്ദേഹത്തോടുള്ള പ്രതിഷേധവുമായി രംഗത്തെത്തിട്ടുണ്ട്.
Sir @Mohanlal you look like Chota Bheem so then how will u play role of Bheem in Mahabharata? Why do you want to waste money of B R shetty?
— KRK (@kamaalrkhan) April 18, 2017
ഇതിന് മുന്‍പ് രജനീകാന്ത് ചിത്രം കൊച്ചടിയാന്‍ പുറത്തിറങ്ങുന്ന ദിവസം ചിത്രത്തെ അധിക്ഷേപിക്കുന്ന ട്വീറ്റ് ഇട്ടയാളാണ് കമാല്‍. വരുന്ന വ്യാഴാഴ്ച താന്‍ മറ്റൊരു ചിത്രം കണ്ട് അത് നിരൂപണം ചെയ്യുമെന്നും എന്നാല്‍ കൊച്ചടയാന്‍ എന്ന വൃത്തികെട്ട ചിത്രം കാണില്ല എന്നുമാണ് അന്ന് കമാല്‍ ട്വീറ്റ് ചെയ്തത്.
I will review #Heropanti on coming Thursday but I will not watch Crap film #Kochadaiiyaan
— KRK (@kamaalrkhan) May 20, 2014
മുന്ന പാണ്ഡേ ബെറോസ്ഗാര്‍, ദേശ്‌ദ്രോഹി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് കമാല്‍. ദേശ്‌ദ്രോഹിയുടെ സംവിധാനവും അതിലെ നായകവേഷവും ഇദ്ദേഹം തന്നെയാണ് നിര്‍വ്വഹിച്ചത്.
ഫേസ്ബുക്കില്‍ “പൊങ്കാല” കിട്ടുന്ന കമാല്‍ റാഷിദ് ഖാന്റെ പോസ്റ്റുകളിലൊന്ന്:
മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന രണ്ടാമൂഴം പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ആയിരം കോടി രൂപ (150 മില്യണ്‍ യു.എസ്. ഡോളര്‍) മുതല്‍മുടക്കി നിര്‍മിക്കുന്നത്.
എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രം അണിയിച്ചൊരുക്കുക. രണ്ടുവര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് വി.എ.ശ്രീകുമാര്‍ മേനോന്‍.
രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020-ല്‍ ആണ് റിലീസ്. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.
ഏതാണ്ട് 20 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് “രണ്ടാമൂഴം” എഴുതുന്നത്. അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ.
ഇത് അത്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാകൂ. അതുകൊണ്ടാണ് ഇത്രയും നാള്‍ “രണ്ടാമൂഴം” എന്ന സിനിമ സംഭവിക്കാതിരുന്നത്.
രണ്ടാമൂഴം” എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ് തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പെന്നും ഈ കഥയില്‍ ബി.ആര്‍.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമുണ്ടെന്നും എം.ടി.പ്രതികരിച്ചു.
ഹഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല ചില ഹോളിവുഡ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഭീമനെ അവതരിപ്പിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നെന്ന് മോഹന്‍ലാലും പ്രതികരിച്ചു.