ചെറുപ്പം മുതൽ സുഹൃത്തുക്കളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. ജീവിതത്തിൽ എന്ന പോലെ ഓൺ സ്ക്രീനിലും ഇവർ ഒന്നിച്ച സിനിമകൾ ഗംഭീരമായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലെ താരങ്ങളുടെ അഭിനയം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ഒരു ക്ലാസ്സിക് സിനിമ അഭിനയിക്കാൻ പ്രണവിനൊപ്പം അവസരം ലഭിച്ചാൽ ഏത് സിനിമ ചെയ്യുമെന്ന രേഖ മേനോന്റെ ചോദ്യത്തിന് കിലുക്കം സിനിമ എന്നായിരുന്നു കല്യാണിയുടെ മറുപടി. എന്നാൽ കിലുക്കം സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രമാണ് ചെയ്യാൻ താത്പര്യമെന്നും പ്രണവ് രേവതിയുടെ കഥാപാത്രം ചെയ്യണമെന്നും കല്യാണി പറഞ്ഞു. ആ സിനിമ ഹിറ്റാകുമെന്നത് ഗ്യാരണ്ടി ആണെന്നും കല്യാണി കൂട്ടിച്ചേർത്തു.
പ്രണവിനെ നോക്കി വട്ടാണല്ലേ എന്ന് ചോദിക്കാൻ തനിക് അഭിനയിക്കണ്ട കാര്യമില്ല, അത് ഈസി ആയിട്ട് വരുമെന്നും കല്യാണി പറയുന്നുണ്ട്. രേഖ മേനോനുമായിട്ടുള്ള അഭിമുഖത്തിലാണ് കല്യാണിയുടെ രസകരമായ മറുപടി.
‘കിലുക്കം സിനിമയാണ്. എനിക്ക് ലാൽ അങ്കിളിൻ്റെ റോൾ ചെയ്യണം. പ്രണവ് രേവതി ചേച്ചിയുടെ കഥാപാത്രം ചെയ്യണം. അത് ഫൺ ആയിരിക്കില്ലേ. അത് ഗ്യാരണ്ടി ഹിറ്റ് ആയിരിക്കും. പ്രണവിനെ നോക്കി വട്ടാണല്ലേ എന്ന് ചോദിക്കാൻ എനിക്ക് അഭിനയിക്കേണ്ട. അത് ഈസി ആയിട്ട് വരും,’ കല്യാണി പ്രിയദർശൻ പറഞ്ഞു.
അതേസമയം കല്യാണി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. താരം മലയാളത്തിൽ ആദ്യമായി മുഴുനീള കഥാപാത്രം ചെയ്യുന്ന സിനിമ കൂടിയാണിത്. ഫുട്ബോൾ കമന്റേറ്ററായി അഭിനയിക്കുന്ന ചിത്രത്തിൽ മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’.
ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.
കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ്. ജി.മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Kalyani said that if she gets a chance to act in a classic film with Pranav, she would do it ‘kilukkam’