മലയാളത്തിലെ വേറിട്ട കഥപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ലിസി. മോഹൻലാലിന്റെ നായികയായി ചിത്രം സിനിമയിലെ ലിസിയുടെ അഭിനയം ഇന്നും മലയാളി പ്രേഷകരുടെ ഓർമയിലുണ്ട്. മിണ്ടാ പൂച്ചയ്ക്ക് കല്യാണം, മിഴിനീർപൂവുകൾ, ദൗത്യം, ധിം തരികിട തോം, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങിയ മികച്ച സിനിമകളിൽ നായികയായിരുന്നു ലിസി.
ലിസിയെ പോലെ തന്റെ മകൾ കല്യാണി പ്രിയദർശനും സിനിമയിൽ തന്റേതായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട്. ലിസിയുമായി ഒരുമിച്ച് ഒരു പടം വരുമോയെന്ന പ്രേഷകരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കല്യാണി. നല്ല ഒരു കഥ വന്നാൽ തീർച്ചയായും അമ്മ ചെയ്യുമെന്നും എന്നാൽ അഭിനയിക്കണമെന്ന് അമ്മ പറയാറില്ലെന്നും കല്യാണി പറയുന്നുണ്ട്. പക്ഷെ നല്ല റോളും നല്ല സ്ക്രിപ്റ്റും വന്നാൽ അമ്മ തീർച്ചയായും ചെയ്യുമെന്ന് തനിക്കറിയാമെന്നും കല്യാണി കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒരു നല്ല കഥ വന്നാൽ ഞങ്ങൾ എന്തായാലും ചെയ്യും. അമ്മയ്ക്ക് അഭിനയിക്കാൻ താത്പര്യമുണ്ട്. പക്ഷേ നല്ല റോളും നല്ല സ്ക്രിപ്റ്റും വന്നാൽ അമ്മ ചെയ്യും. അഭിനയിക്കണമെന്ന് അമ്മ പറയാറില്ല. പക്ഷേ നല്ല റോളും നല്ല കഥയും വന്നാൽ ചെയ്യുമെന്ന് എനിക്കറിയാം,’ കല്യാണി പ്രിയദർശൻ പറയുന്നു.
അമ്മയുടെ കൂടെ മകൾ ആയിട്ട് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മകളായിട്ട് ചെയ്താൽ ആരും വിശ്വസിക്കില്ലായെന്നും അമ്മ തൻ്റെ ചേച്ചിയെ പോലെയാണ് തോന്നുകയെന്നുമായിരുന്നു കല്യാണിയുടെ മറുപടി.
‘മകളായിട്ട് ചെയ്താൽ ആരും വിശ്വസിക്കില്ല. അമ്മയെ കാണാൻ എൻ്റെ സഹോദരിയെ പോലെയാണ്. അതാണ് കുഴപ്പം. അതുകൊണ്ട് മകളായിട്ട് ചെയ്യാൻ പറ്റില്ല,’ കല്യാണി പ്രിയദർശൻ പറഞ്ഞു.
കല്യാണി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. താരം മലയാളത്തിൽ ആദ്യമായി മുഴുനീള കഥാപാത്രം ചെയ്യുന്ന സിനിമ കൂടിയാണിത്. ഫുട്ബോൾ കമന്റേറ്ററായി അഭിനയിക്കുന്ന ചിത്രത്തിൽ മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’.
ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.