| Saturday, 11th November 2023, 8:00 am

ഞാനതല്ലായെന്ന് അമ്മയ്ക്ക് നന്നായി അറിയാം, അച്ഛന് ഇഷ്ടം എന്റെ ആ കഥാപാത്രം: കല്യാണി പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ടനടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന ഐഡന്റിറ്റിയിൽ നിന്ന് നടി കല്യാണി പ്രിയദർശനിലേക്ക് എത്താൻ താരത്തിന് അധികം സമയം വേണ്ടി വന്നില്ല.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറുന്നത്. തുടർന്ന് അഭിനയിച്ച സിനിമകളെല്ലാം വലിയ ജനശ്രദ്ധ നേടുകയും ചെയ്തു.

താൻ അഭിനയിച്ച ചിത്രങ്ങളിൽ അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് കല്യാണി.
ചെയ്യുന്ന സിനിമകളെ കുറിച്ച് വീട്ടിൽ സംസാരിക്കാറില്ലായെന്നും ചെയ്ത കഥാപാത്രങ്ങളിൽ അച്ഛന് ബ്രോ ഡാഡിയിലെ വേഷവും അമ്മയ്ക്ക് തല്ലുമാലയിലെ വേഷവുമാണ് ഇഷ്ടമെന്നും കല്യാണി പറയുന്നു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു കല്യാണി.

‘ഞങ്ങൾ ചെയ്യുന്ന സിനിമകളെക്കുറിച്ച് വീട്ടിൽ സംസാരിക്കാറില്ല. വരനെ ആവശ്യമുണ്ട് അച്ഛൻ കാണുന്നത് തന്നെ റിലീസ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞശേഷമാണ്. കാരണം സിനിമ ഞങ്ങളുടെ ചർച്ചാവിഷയമല്ല. ജനറൽ കാര്യങ്ങളാണ് കൂടുതൽ സംസാരിക്കാറുള്ളത്.

ഞാൻ അഭിനയിച്ച സിനിമകളിൽ അച്ഛന് ഭയങ്കര ഇഷ്ടമായത് ബ്രോ ഡാഡിയാണ്. എനിക്ക് തോന്നുന്നത് ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ എനിക്ക് കുറച്ചുകൂടെ റിലേറ്റബിൾ ആയിട്ട് തോന്നുന്നത് ബ്രോ ഡാഡിയിലെ അന്നയാണ്. കുറേ പ്രേക്ഷകർ അമ്മയുമായി കണക്ട് ചെയ്തു

അമ്മയ്ക്ക് ഏറ്റവും ഇഷ്ടമായത് തല്ലുമാലയിലെ ബിപാത്തു ആയിരുന്നു. കാരണം അമ്മയ്ക്കറിയാം ഞാനതല്ലായെന്ന്. അമ്മ അത് കണ്ടപ്പോൾ തന്നെ,ഹോ എന്റെ കൊച്ചിന് അഭിനയിക്കാൻ അറിയാം, എന്നാണ് കരുതിയത്. കാരണം റിയൽ ലൈഫിലെ ഞാൻ എങ്ങനെയാണെന്ന് അമ്മയ്ക്ക് അറിയാം,’കല്യാണി പറയുന്നു.

കല്യാണി കേന്ദ്ര കഥാപാത്രമായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ, ജോഷി സംവിധാനം ചെയ്യുന്ന ജോജു ജോർജ് ചിത്രം ആന്റണി എന്നിവയാണ് ഉടനെ റിലീസിന് ഒരുങ്ങുന്ന കല്യാണിയുടെ ചിത്രങ്ങൾ.

Content Highlight: Kalyani Priyadharshan Talk About Her Characters are Loved by Father and Mother

We use cookies to give you the best possible experience. Learn more