കല്യാണി പ്രിയദർശൻ ബോക്സിങ് താരമായി അഭിനയിക്കുന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘ആന്റണി’. ജോജു ജോർജ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിൽ കമെന്റേറ്ററായിട്ട് എത്തിയതിന് ശേഷം കല്യാണിയുടെ അടുത്ത പരീക്ഷണ വേഷമാണ് ആന്റണിയിലേത്. ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.
ബോക്സിങ് താരമായി ആന്റണിയിൽ അഭിനയിച്ചപ്പോൾ തനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നെന്ന് കല്യാണി പ്രിയദർശൻ പറഞ്ഞു. താൻ ഇത് വരെ ബോക്സിങ് ട്രൈ ചെയ്തിട്ടില്ലെന്നും ഈ വേഷത്തിൽ കാണുമ്പോൾ തനിക്ക് ഇത് ചെയ്യാൻ കഴിയുമോയെന്ന് പ്രേക്ഷകർക്ക് സംശയമുണ്ടാകുമെന്നും കല്യാണി കൂട്ടിച്ചേർത്തു. താൻ എല്ലാ ദിവസവും നാല് മണിക്കൂർ ബോക്സിങ് ട്രെയ്ൻ ചെയ്തിരുന്നെന്നും നട്ടെല്ലിന് ചെറിയ പരിക്ക് പറ്റി രണ്ട് ദിവസം ഷൂട്ടിൽ നിന്നും ബ്രേക്ക് എടുക്കേണ്ടി വന്നെന്നും കല്യാണി പറഞ്ഞു. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു കാരണം ഞാനിതുവരെ ബോക്സിങ് ട്രൈ ചെയ്തിട്ടില്ല. ആളുകൾ ഇത് കാണുമ്പോൾ എനിക്ക് ഈ കഥാപാത്രത്തെ പുള്ളോഫ് ചെയ്യാൻ പറ്റുമോ എന്നൊരു സംശയമുണ്ടാകും. ആ ചലഞ്ച് മറികടന്ന് ജോഷി സാറിന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ്. അത് അദ്ദേഹത്തിന് തൃപ്തികരമായ രീതിയിൽ ചെയ്തിട്ടുണ്ടോ എന്നാണ് എന്റെ പേടി.
എല്ലാദിവസവും ഏകദേശം നാലുമണിക്കൂർ ട്രെയ്‌നിങ് ഉണ്ടായിരുന്നു. കിക്ക് ബോക്സിങ് ട്രെയ്‌നിങ് ആയിരുന്നു. സാറിന് കിക്ക് ആയിരുന്നു ഭയങ്കര ഇഷ്ടം. കിക്ക് ഹൈറ്റ് വേണം അങ്ങനെയാണ് പറയുക. അതൊന്നും ഈസി ആയിട്ട് വരുന്ന കാര്യങ്ങളല്ല. അതിനുവേണ്ടി കുറെ ട്രെയ്ൻ ചെയ്തു, പരിക്കെല്ലാം പറ്റി. കോഡ് ഇഞ്ചുറി ആയി രണ്ടുദിവസം ഷൂട്ടിൽ നിന്നും ബ്രേക്ക് ഒക്കെ എടുക്കേണ്ടിവന്നു.
ബോക്സിങ് വർഷങ്ങൾ ട്രെയ്ൻ ചെയ്തിട്ട് എടുക്കുന്ന ഒരു ക്രാഫ്റ്റ് ആണ്. എനിക്ക് കിട്ടിയത് മൂന്നാഴ്ചയായിരുന്നു. അതില് ചെയ്യാൻ പറ്റിയ മാക്സിമം ഞാൻ ചെയ്തിട്ടുണ്ട്,’ കല്യാണി പറഞ്ഞു.
Content Highlight: Kalyani priyadashan injured in movie set