പ്രിയദർശന്റെ മകൾ എന്ന ലേബലിൽ സിനിമയിലേക്കെത്തിയ നായികയാണ് കല്യാണി പ്രിയദർശൻ. എന്നാൽ താരം മലയാളത്തിലേക്കാൾ നായികാ വേഷങ്ങൾ ചെയ്തത് മറ്റു ഭാഷയിലാണ്. പക്ഷെ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
പ്രിയദർശന്റെ മകൾ എന്ന ലേബലിൽ സിനിമയിലേക്കെത്തിയ നായികയാണ് കല്യാണി പ്രിയദർശൻ. എന്നാൽ താരം മലയാളത്തിലേക്കാൾ നായികാ വേഷങ്ങൾ ചെയ്തത് മറ്റു ഭാഷയിലാണ്. പക്ഷെ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
എന്നാൽ കല്യാണി ആദ്യമായി സ്ത്രീ പ്രാതിനിധ്യമുള്ള കഥാപാത്രം ചെയ്യുകയാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിൽ. കല്യാണിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.
താൻ മുഴുനീള കഥാപാത്രം തെരഞ്ഞെടുത്തതിനെക്കുറിച്ച് പറയുകയാണ് കല്യാണി പ്രിയദർശൻ. താൻ ഇത് വരെ മുഴുനീള കഥാപാത്രം ചെയ്തിട്ടില്ലെന്നും എന്നാൽ താൻ അഭിനയിച്ച സിനിമകൾക്കൊക്കെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും കല്യാണി പറയുന്നുണ്ട്. താൻ ചെയ്തിട്ടുള്ള പടങ്ങളൊക്കെ സീനിയർ താരങ്ങൾക്കൊപ്പമാണെന്നും അതുകൊണ്ട് സീനിന്റെ ഭാരവും സ്വീകാര്യതയുംഅവർക്കായിരുന്നെന്നും കല്യാണി കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇത് ഞാൻ തെരഞ്ഞെടുത്തതല്ല. ഒരു നല്ല കഥ കേട്ടപ്പോൾ ചെയ്യണമെന്ന് തോന്നി. ഇത് വരെ ഞാൻ ചെയ്ത സിനിമകളിലെ കഥാപാത്രത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും സ്ക്രീൻ സ്പേസ് വളരെ കുറവാണ്. ഞാൻ അഭിനയിച്ചതൊക്കെ സീനിയർ ആക്ടേഴ്സിന്റെ കൂടെയായിരുന്നു. ഒരു സീനിന്റെ ഭാരം, ഒരു സീനിന്റെ അറ്റെൻഷൻ എല്ലാം അവർക്കായിരുന്നു. അതുകൊണ്ട് എനിക്ക് ഒറ്റക്ക് ഒരു സിനിമ ഷോൾഡർ ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത് നമുക്ക് ഉടനെ അറിയാം,’ കല്യാണി പ്രിയദർശൻ പറയുന്നു.
ഫുട്ബോൾ കമന്റേറ്ററായി കല്യാണി അഭിനയിക്കുന്ന ചിത്രത്തിൽ മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.
കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ്. ജി.മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Kalyani priyadashan about her first lead role movie’s experience