| Thursday, 16th November 2023, 1:29 pm

ദുല്‍ഖര്‍ നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി ഉപയോഗിക്കുന്നത്: കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി താന്‍ പിന്തുടരുന്നതെന്ന് കല്യാണി പ്രിയദര്‍ശന്‍. സഹൃത്തുക്കളും കുടുംബവും നമ്മില്‍ എന്താണോ നല്ല ഗുണമായി കാണുന്നത് അത് കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരണമെന്നാണ് ദുല്‍ഖര്‍ പറഞ്ഞതെന്ന് കല്യാണി പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി.

‘കുടുംബവും കൂട്ടുകാരും നിങ്ങളില്‍ എന്ത് ഇഷ്ടപ്പെടുന്നോ ആ ഗുണം ചെയ്യുന്ന കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. അതാണ് ഇപ്പോള്‍ കഥാപാത്രങ്ങളിലേക്കുള്ള എന്റെ സ്രോതസ്. 90 ശതമാനം കഥാപാത്രവും 10 ശതമാനും ഞാനുമായിരിക്കും. ദുല്‍ഖറും പൃഥ്വിയുമാണ് എന്റെ ഉപദേശകര്‍. അതില്‍ ഇപ്പോഴും മാറ്റമില്ല,’ കല്യാണി പറഞ്ഞു.

തിരക്കഥ വായിക്കാനാണോ റിഹേഴ്‌സല്‍ ചെയ്യാനാണോ താല്‍പര്യം എന്ന ചോദ്യത്തിന് റിഹേഴ്‌സല്‍ ചെയ്യാനാണ് ഇഷ്ടമെന്ന് കല്യാണി പറഞ്ഞു. ‘മിക്കവാറും എല്ലാ റിഹേഴ്‌സലും ഞാന്‍ തന്നെത്താനെയാണ് ചെയ്യുക. വലിയ വെല്ലുവിളിയുള്ള രംഗമാണെങ്കില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ വലിയ ഇഷ്ടമാണ്. റിഹേഴ്‌സല്‍ ചെയ്ത് ആ രംഗം നന്നായി ചെയ്തു എന്ന് ഒരു ഘട്ടത്തില്‍ തോന്നും. ആ നിമിഷം ഭയങ്കര ഇഷ്ടമാണ്. തിരക്കഥ വായിക്കുന്നത് വലിയ താല്‍പര്യമില്ലാത്ത കാര്യമാണ്,’ കല്യാണി പറഞ്ഞു.

പ്രിയദര്‍ശന് ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതെന്ന് ചോദ്യത്തിന് തേന്മാവിന്‍കൊമ്പത്താണെന്നായിരുന്നു താരത്തിന്റെ മറുപടി. ചിത്രം അല്ലേ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നും കല്യാണി മറുപടി നല്‍കി. അതില്‍ ലാലങ്കിള്‍ മരിക്കുന്നുണ്ടല്ലേയെന്ന രേഖയുടെ ചോദ്യത്തിന് അതേ, അത് മാത്രമല്ല എന്റെ അമ്മയും അതില്‍ മരിക്കുന്നുണ്ടെന്നും കല്യാണി പറഞ്ഞു.

ഒരു ക്ലാസ്സിക് സിനിമ അഭിനയിക്കാന്‍ പ്രണവിനൊപ്പം അവസരം ലഭിച്ചാല്‍ ഏത് സിനിമ ചെയ്യുമെന്ന ചോദ്യത്തിന് കിലുക്കം സിനിമ എന്നായിരുന്നു കല്യാണിയുടെ മറുപടി. കിലുക്കം സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രമാണ് ചെയ്യാന്‍ താത്പര്യമെന്നും പ്രണവ് രേവതിയുടെ കഥാപാത്രം ചെയ്യണമെന്നും കല്യാണി പറഞ്ഞു.

Content Highlight: Kalyani priyadarshan talks about the advice of Dulquer Salmaan

Latest Stories

We use cookies to give you the best possible experience. Learn more