മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ എന്ന ലേബലില്‍ നിന്ന് നടി കല്യാണി പ്രിയദര്‍ശന്‍ എന്ന ഐഡന്റിറ്റിയിലേക്ക് മാറാന്‍ കല്യാണിക്ക് പെട്ടെന്ന് തന്നെ കഴിഞ്ഞിരുന്നു.
ആ സീരീസിലെ നാടോടിക്കാറ്റ് മുതല്‍ എല്ലാ സിനിമകളും ഇഷ്ടമാണ്. എത്ര കണ്ടാലും ആ സിനിമകള്‍ എന്നെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും – കല്യാണി
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി മലയാള സിനിമയിലേക്ക് വരുന്നത്. അതിന് ശേഷം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
തനിക്ക് ഇഷ്ടപെട്ട പ്രിയദര്‍ശന്‍ സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും സംസാരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. നടി ശോഭനയെ ഏറെ ഇഷ്ടപെടുന്ന ആളാണ് താനെന്നും അതുകൊണ്ടുതന്നെ പ്രിയദര്‍ശന്‍ ചെയ്ത സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടം തേന്മാവിന്‍ കൊമ്പത്താണെന്നും ഇഷ്ടപെട്ട കഥാപാത്രം കാര്‍ത്തുമ്പി ആണെന്നും കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.
മലയാളത്തില്‍ രണ്ട് കഥാപാത്രങ്ങളെ തനിക്ക് വളരെ ഇഷ്ടമാണെന്നും ദാസനും വിജയനുമാണ് അവ രണ്ടുമെന്നും കല്യാണി പറഞ്ഞു. പുതിയ കാലത്ത് തനിക്ക് ഇഷ്ടപെട്ട നടന്‍ ഫഹദ് ഫാസില്‍ ആണെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ശോഭന ചേച്ചിയെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതിനാല്‍ അച്ഛന്‍ ചെയ്തവയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ‘തേന്മാവിന്‍ കൊമ്പത്താണ്.’ കാര്‍ത്തുമ്പി എന്ന കഥാപാത്രമാണ് എന്റെ ഓള്‍ടൈം ഫേവറേറ്റ്.
‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ ശോഭന ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഞാന്‍ ഇപ്പോഴും. ശോഭനച്ചേച്ചി ആ സിനിമയില്‍ എന്റെ അമ്മയാണ്.
മലയാളത്തില്‍ രണ്ട് കഥാപാത്രങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ്. ദാസനും വിജയനും. ആ സീരീസിലെ നാടോടിക്കാറ്റ് മുതല്‍ എല്ലാ സിനിമകളും ഇഷ്ടമാണ്. എത്ര കണ്ടാലും ആ സിനിമകള്‍ എന്നെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും.
ഫഹദാണ് എന്റെ ഇഷ്ട നടന്‍
പുതിയ കാലത്ത് ഫഹദ് ഫാസിലിന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഫഹദാണ് എന്റെ ഇഷ്ട നടന്‍. ‘സുഡാനി ഫ്രം നൈജീരിയ’ അടുത്ത കാലത്ത് കണ്ടവയില്‍ ഹൃദയം കവര്‍ന്ന സിനിമയാണ്,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.
Content highlight: Kalyani Priyadarshan talks about her favorite film, actress, actor, and character