national news
കല്യാണ്‍ സിംഗ് ബി.ജെ.പിയില്‍ മടങ്ങിയെത്തി; ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പും രാമക്ഷേത്ര നിര്‍മ്മാണവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 09, 12:21 pm
Monday, 9th September 2019, 5:51 pm

ലക്നൗ: രാജസ്ഥാനിലെ മുന്‍ ഗവര്‍ണറും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിംഗ് സംഘടനാരംഗത്ത് തിരിച്ചെത്തുന്നു. അഞ്ചുവര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് തിരിച്ചെത്തല്‍.

2014ല്‍ രാജസ്ഥാന്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു കല്യാണ്‍ സിംഗ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലാണ് കല്യാണ്‍ സിംഗ് പ്രവര്‍ത്തിക്കുക. ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്.

പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന കല്യാണ്‍ സിംഗിനെ ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് സ്വാഗതം ചെയ്തു. ലക്നൗവില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് പ്രാഥമിക അംഗത്വം നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ആവശ്യം ഉന്നയിച്ചവരില്‍ മുന്‍ നിരയില്‍ നിന്ന നേതാക്കളില്‍ ഒരാളാണ് കല്യാണ്‍ സിംഗ്. 2022ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്യാണ്‍ സിംഗിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കരുതുന്നത്.