ന്യൂദല്‍ഹി: കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലെ അവകാശവാദത്തിനെതിരെ അഡ്വടൈസിങ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. “ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം” എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് എ.എസ്.സി.ഐയുടെ കണ്ടെത്തല്‍.
സ്ഥിരീകരിക്കപ്പെടാത്ത അവകാശവാദമാണിത്. സമാനമായ ഷോറൂമുകള്‍ താരതമ്യം ചെയ്തത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ അവകാശവാദം അതിശയോക്തിയാണെന്നാണ് എ.എസ്.സി.ഐയുടെ കണ്ടെത്തല്‍.
കഴിഞ്ഞമാര്‍ച്ചില്‍ എ.എസ്.സി.ഐയ്ക്ക് പരസ്യങ്ങള്‍ക്കെതിരെ ലഭിച്ച 156 പരാതികളില്‍ 90 എണ്ണം കണ്‍സ്യൂമര്‍ കംപ്ലെയ്ന്റ് കൗണ്‍സില്‍ ശരിവെച്ചു. ഇതില്‍ 32 എണ്ണം വിദ്യാഭ്യാസ കാറ്റഗറിയും 30 എണ്ണം ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടതും പത്തെണ്ണം ഭക്ഷണ, പാനീയങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളുമാണ്.
കല്ല്യാണിനു പുറമേ പതഞ്ജലി, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ആശിര്‍വാദ് മള്‍ട്രിഗ്രെയ്ന്‍ ആട്ട തുടങ്ങിയവയുടെ പരസ്യങ്ങള്‍ക്കെതിരെയുള്ള പരാതികളും എ.എസ്.സി.ഐ ശരിവെച്ചിട്ടുണ്ട്.