കൊല്ലം: പുത്തന്‍ ഷോപ്പിംഗ് അനുഭവമായി കല്യാണ്‍ ജൂവലേഴ്‌സ് കൊല്ലത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൂടുതല്‍ സൗകര്യപ്രദമായ ലൊക്കേഷനില്‍ മികച്ച ആഭരണശേഖരമാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.
കൊല്ലത്ത് ചിന്നക്കടയില്‍ ആര്‍.പി മാളിനു സമീപം പുതിയ ഷോറൂം ഓഗസ്റ്റ് 18 മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
പരമ്പരാഗത രൂപകല്പനയിലുള്ള ആഭരണങ്ങള്‍ക്കുപുറമേ നവവധുക്കള്‍ക്കായി ഇന്ത്യയിലെല്ലായിടത്തുമായി തെരഞ്ഞെടുത്ത പുതിയ മുഹൂറത്ത് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇളവുകളിലൂടെ ഉപയോക്താക്കള്‍ക്ക് പരമാവധി മൂല്യം ലഭ്യമാക്കും.
സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുക. കൂടാതെ പണിക്കൂലിയില്‍ 25 ശതമാനംവരെ ഇളവും ലഭിക്കും.
ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 20 ശതമാനംവരെ ഇളവ് ലഭിക്കും. കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം.
വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.
2007-ല്‍ കൊല്ലത്ത് ഷോറൂം തുടങ്ങിയപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു.
ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നല്‍കാനാണ് പരിശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് ഷോറൂം മാറ്റാന്‍ തീരുമാനിച്ചത്. തുടര്‍ന്നും സവിശേഷമായ രൂപകല്പനയിലുള്ള ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരം അവതരിപ്പിക്കും.
മികച്ച ഗുണമേന്മയും സേവനവും സുതാര്യമായ വിലയും തുടര്‍ന്നും ഉപയോക്താക്കള്‍ക്കു നല്കും. ഇന്നത്തെ സാഹചര്യത്തില്‍ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷവും ഉയര്‍ന്ന ശുചിത്വ പ്രോട്ടോക്കോളുമാണ് കല്യാണ്‍ ഷോറൂമുകളില്‍ നടപ്പാക്കുന്നത്.
സന്തോഷവും സമാധാനവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ പൊന്നോണം എല്ലാവര്‍ക്കും ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കല്യാണ്‍ ജൂവലേഴ്‌സിന്റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റീക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ജൂവലറിയായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകള്‍ അടങ്ങിയ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്താര, നിത്യവും ഉപയോഗിക്കാന്‍ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണുകള്‍ പതിച്ച ആഭരണങ്ങളായ രംഗ് എന്നിവയും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേഴ്‌സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്‌സ് വിറ്റഴിക്കുന്നത്.
ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kalyanjewellers.net/