| Saturday, 11th September 2021, 2:40 pm

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഡിജിറ്റല്‍ ഗോള്‍ഡ് വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് പുതിയതായി കല്യാണ്‍ ജൂവലേഴ്‌സ് ഡിജിറ്റല്‍ ഗോള്‍ഡ് അവതരിപ്പിച്ചു. പുതിയ ഡിജിറ്റല്‍ ഗോള്‍ഡ് വിഭാഗത്തിലേയ്ക്ക് കടക്കുന്ന കമ്പനി ഇന്ത്യയിലെ ഏറ്റവും വലുതും പൂര്‍ണമായും സംയോജിതവുമായ ഗോള്‍ഡ് ഇക്കോസിസ്റ്റമായ ഓഗ്മോണ്ടുമായാണ് പങ്കാളികളായിരിക്കുന്നത്.

സ്വര്‍ണത്തിന്റെ തിളക്കം തുടരുകയും സാങ്കേതികവിദ്യയിലൂടെ പുതിയ സൗകര്യപ്രദമായ മാര്‍ഗങ്ങള്‍ തുറന്നു കിട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഡിജിറ്റല്‍ ഗോള്‍ഡ് പവേര്‍ഡ് ബൈ ഓഗ്മോണ്ട് സുരക്ഷിതവും എളുപ്പവും വിശ്വസനീയമായ ഡിജിറ്റല്‍ രീതിയില്‍ 24 കാരറ്റ് പരിശുദ്ധ സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗവുമാണ്.

കല്യാണ്‍ ജൂവലേഴ്‌സ് ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുമ്പോള്‍ വാങ്ങുന്ന സ്വര്‍ണത്തിന് തുല്യമായ ഭൗതിക സ്വര്‍ണം ഉപയോക്താവിന്റെ പേരില്‍ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് സൗജന്യവും സുരക്ഷിതവുമായി ഇന്‍ഷ്വറന്‍സുള്ള ഐഡിബിഐ ട്രസ്റ്റി കമ്പനി ലിമിറ്റഡില്‍ സൂക്ഷിക്കും.

പുതിയ തലമുറയിലെ ഉപയോക്താക്കള്‍ ഭാവിയിലേയ്ക്കായി പടിപടിയായി സ്വര്‍ണം വാങ്ങുന്നതിനാണ് ഇഷ്ടപ്പെടുന്നത്. കല്യാണ്‍ ജൂവലേഴ്‌സ് ഡിജിറ്റല്‍ ഗോള്‍ഡില്‍ ഏറ്റവും കുറഞ്ഞത് നൂറുരൂപയ്ക്കു വരെ സ്വര്‍ണം വാങ്ങാം. പിന്നീട് സൗജന്യ വാലറ്റ് റിഡീം ചെയ്ത് കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമില്‍നിന്നും സ്വര്‍ണം നാണയമായോ, ആഭരണമായോ വാങ്ങാം.

സ്വര്‍ണനാണയങ്ങള്‍ അല്ലെങ്കില്‍ ബുള്ളിയന്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വീട്ടിനുള്ളിലിരുന്നുകൊണ്ടുതന്നെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡ് വില്‍ക്കുന്നതിനും സാധിക്കും.

ഇന്ത്യക്കാര്‍ക്കിടയില്‍ സ്വര്‍ണം എന്നത്തേയും ഇഷ്ടപ്പെട്ട നിക്ഷേപമാര്‍ഗമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍പറഞ്ഞു. കൊവിഡ്-19-നു ശേഷം ഏറ്റവും സുരക്ഷിതവും ദീര്‍ഘകാലത്തേയ്ക്കുള്ള ആകര്‍ഷകവുമായ ആസ്തിയായി സ്വര്‍ണം മാറിക്കഴിഞ്ഞു.

അതുകൊണ്ടുതന്നെ സൗകര്യപ്രദമായി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും ആദ്യമായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും സ്വര്‍ണത്തോട് പുതിയൊരു താത്പര്യമുണ്ടായിട്ടുണ്ട്. ഡിജിറ്റല്‍ ഗോള്‍ഡ് അവതരിപ്പിക്കുന്നതോടെ ഉപയോക്താക്കള്‍ക്കായി സമഗ്രമായൊരു ഇക്കോസിസ്റ്റമാണ് തുറന്നുകിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരി മൂലമുള്ള ലോക്ക്ഡൗണ്‍ കാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍, ഉപയോക്തൃകേന്ദ്രീകൃതമായ ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായും സുരക്ഷയോടെയും ആഭരണങ്ങള്‍ വാങ്ങുന്നതിനായി ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യവും ഒരുക്കിയിരുന്നു.

കല്യാണ്‍ ജൂവലേഴ്‌സില്‍നിന്ന് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്നതിന്www.kalyanjewellers.net/india   എന്ന ലിങ്ക് ഉപയോഗിക്കാം.

Content Highlight:  Kalyan Jewellers launches Digital Gold powered by Augmont

We use cookies to give you the best possible experience. Learn more