| Tuesday, 4th May 2021, 3:01 pm

കൊവിഡ് രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായവുമായി കല്യാണ്‍ ജൂവലേഴ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കൊവിഡ് രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായം പ്രഖ്യാപിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജൂവലേഴ്സ്. തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്നാണ് 200 കൊവിഡ് രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കൊവിഡ് ബാധിതര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കല്യാണ്‍ ജൂവലേഴ്സ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

അമല ആശുപത്രിയുടെ ഐ.സി.യുവില്‍ ചികിത്സയിലിരിക്കുന്ന 20 രോഗികള്‍ക്കും വാര്‍ഡില്‍ ചികിത്സയിലിരിക്കുന്ന 180 രോഗികള്‍ക്കുമാണ് സഹായം ലഭ്യമാക്കുന്നത്. അമല ആശുപത്രി നിര്‍ദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കൊവിഡ് രോഗികള്‍ക്ക് അവരുടെ ചികിത്സാചെലവിന്റെ ഒരു നിശ്ചിത ശതമാനമാണ് കല്യാണ്‍ ജൂവലേഴ്സ് നല്‍കുക.

മഹാമാരിയുടെ ഈ പ്രതിസന്ധികാലത്ത് അര്‍ഹരായവരിലേക്ക് സഹായമെത്തിക്കേണ്ടത് കടമയായി കരുതുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ആതുരസേവനരംഗത്ത് മികച്ച പാരമ്പര്യമുള്ള തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കൊവിഡ് രോഗികള്‍ക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറായ കല്യാണ്‍ ജൂവലേഴ്സ് മാനേജ്മെന്റിനെ അഭിനന്ദിക്കുന്നുവെന്ന് അമല ആശുപത്രി ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സി.എം.ഐ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kalyan Jewellers donates 10 lakh to Covid patients’ treatment

We use cookies to give you the best possible experience. Learn more