കൊച്ചി: ഉത്സവകാല വില്‍പ്പനയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സ് പ്രത്യേക ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഡെയിലി വെയര്‍ ആഭരണങ്ങള്‍ മുതല്‍ ഡയമണ്ടുകള്‍ വരെയുള്ളവ വാങ്ങുമ്പോള്‍ സമ്മാനങ്ങളും ഗ്രാന്‍ഡ് പ്രൈസും ലഭിക്കും.
കൂടാതെ ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം.
വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം.
ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.
ഈ പ്രത്യേക ഓഫര്‍ 2021-ല്‍ വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറെ ഗുണകരമായിരിക്കും.
ഉത്സവകാല വില്‍പ്പനയോട് അനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വളകള്‍, മാലകള്‍, മറ്റ് സ്വര്‍ണാഭരണങ്ങള്‍ എന്നിവയ്ക്ക് പണിക്കൂലിയില്‍ മൂന്നു ശതമാനം മുതല്‍ ഇളവും സ്വന്തമാക്കാം.
ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 25 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ, അന്‍പതിനായിരം രൂപയ്ക്കു മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും ഇന്‍സ്റ്റന്റ് സമ്മാനങ്ങളും സൗജന്യ സമ്മാനങ്ങളും സ്വന്തമാക്കാം. കേരളത്തിലെ എല്ലാ കല്യാണ്‍ ജൂ വലേഴ്‌സ് ഷോറൂമുകളിലും ജനുവരി 31 വരെയാണ് ഈ ഉത്സവകാല ഓഫറുകള്‍.
ഉപയോക്തൃ അനുഭവം മെച്ചെപ്പടുത്തുന്നതിനും ഉപയോക്താക്കള്‍ക്ക് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി നേട്ടങ്ങള്‍ നല്‍കുന്നതിനുമാണ് കല്യാണ്‍ ജൂവലേഴ്‌സ് ലക്ഷ്യമിടുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണ രാമന്‍ പറഞ്ഞു.
കഴിഞ്ഞ കുറെ മാസങ്ങളായി സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന സ്ഥിരമായ മാറ്റങ്ങള്‍ പരിഗണിച്ചാണ് സ്വര്‍ണത്തിന് വില വര്‍ദ്ധിക്കുന്നത് സംരക്ഷിക്കുന്നതിനായി റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ അവതരിപ്പിച്ചത്. സവിശേഷയമായ മള്‍ട്ടി-ഓഫര്‍ പ്രചാരണവും റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും ആഭരണങ്ങളുടെ വില സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് ഉറപ്പു വരുത്താന്‍ ഉപയോക്താക്കള്‍ക്കും വിവാഹഷോപ്പിംഗ് നടത്തുന്നവര്‍ക്കും ഏറെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ആദ്യം കല്യാണ്‍ ആഭരണ ബ്രാന്‍ഡ് മുഹൂര്‍ത്ത് അറ്റ് ഹോം പ്രചാരണം അവതരിപ്പിച്ചിരുന്നു. വിവാഹാവസരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇത്. കൂടാതെ, വിവാഹത്തിനും മറ്റ് പ്രധാന അവസരങ്ങളിലും സമ്മാനമായി നല്‍കാന്‍ കല്യാണ്‍ ജൂവലേഴ്‌സ് ഗിഫ്റ്റ് കാര്‍ഡുകളും അവതരിപ്പിച്ചു.
ഓണ്‍ലൈനായോ ഏതെങ്കിലും കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളില്‍ നിന്നോ ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ സാധിക്കും. വാങ്ങിയ ദിവസം മുതല്‍ 12 മാസ കാലാവധിയില്‍ ഈ കാര്‍ഡുകള്‍ റിഡീം ചെയ്യാം.
ഉത്സവസീസണ് മുന്നോടിയായി കല്യാണ്‍ ഷോറൂം സന്ദര്‍ശിക്കുന്ന ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സേഫ്റ്റി ആന്റ് ഹൈജീന്‍ പ്രോട്ടോക്കോളുകള്‍ ശക്തമാക്കിയിട്ടുണ്ട്. സാമൂഹികാകലം പാലിക്കുന്നതിന്റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സ് ലൈവ് വീഡിയോ ഷോപ്പിംഗ് സംവിധാനം (www.kalyanjewellers.net/livevideoshopping) ഒരുക്കിയിട്ടുണ്ട്. ഇതുവഴി കല്യാണ്‍
ജൂവലേഴ്‌സിന്റെ വിപുലമായ ആഭരണ ശേഖരം ഉപയോക്താക്കള്‍ക്ക് വിശദമായി പരിശോധിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യാം.
ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്‌സിനുമൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രം നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്‌സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.
കല്യാണ്‍ ജൂവലേഴ്‌സ് വൈവിധ്യമാര്‍ന്നതും നവീനവും പരമ്പരാഗതവുമായ ആഭരണ രൂപകല്‍പ്പനകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയെമ്പാടുമുള്ള സവിശേഷവും ജനപ്രിയവുമായ ബ്രൈഡല്‍ ആഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണ ശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, സെമി പ്രഷ്യസ് കല്ലുകള്‍ ചേര്‍ത്തുവച്ച സ്വര്‍ണാഭരണങ്ങളായ നിമാ, പ്രഷ്യസ് സ്റ്റോണുകള്‍ പിടിപ്പിച്ച ആഭരണങ്ങളായ രംഗ്, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, തുടങ്ങിയ ശേഖരങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
Content Highlight: Kalyan Jewellers announces festive sale with mega discounts