| Saturday, 25th February 2023, 4:22 pm

കല്യാണ്‍ ജൂവലേഴ്‌സ് പുതിയ മൂന്ന് ഷോറൂമുകള്‍ തുറന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുജറാത്തിലെ മണിനഗറിലും രാജസ്ഥാനിലെ കോട്ടയിലും പുതിയ ഷോറൂമുകള്‍

ഗള്‍ഫ് മേഖലയിലെ 33-മത് ഷോറൂം റാസല്‍ ഖൈമയില്‍

കല്യാണ്‍ ജൂവലേഴ്‌സിന് ആഗോളതലത്തില്‍ ഇപ്പോള്‍ ആകെ 175 സ്റ്റോറുകള്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഗുജറാത്തിലെ മണിനഗറിലും രാജസ്ഥാനിലെ കോട്ടയിലും യു.എ.ഇയിലെ റാസല്‍ ഖൈമയിലും പുതിയ ഷോറൂമുകള്‍ തുറന്നു. ഗുജറാത്തിലെ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആറാമത് ഷോറൂമാണ് മണിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചത്. രാജസ്ഥാനിലെ നാലാമത് ഷോറൂം കോട്ടയിലെ വല്ലഭ് നഗറിലും തുടങ്ങി. ഗള്‍ഫ് മേഖലയിലെ കല്യാണ്‍ ജൂവലേഴ്‌സിന്റെ 33-മത് ഷോറൂമാണ് റാസല്‍ ഖൈമയിലെ അല്‍-മോണ്ടേസര്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി തുറന്നതോടെ ആഗോളതലത്തില്‍ ആകെ 175 സ്റ്റോറുകളാണ് ഇപ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സിനുള്ളത്.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഭരണശേഖരത്തില്‍ നിന്നുള്ള വിപുലമായ രൂപകല്‍പ്പനകളാണ് പുതിയ ഷോറൂമുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആധുനികമായ സൗകര്യങ്ങളും ലോകോത്തരമായ അന്തരീക്ഷവും താരതമ്യങ്ങളില്ലാത്ത അനുഭവവുമാണ് ഇവിടെ ഒരുക്കുന്നത്. ഉപയോക്താക്കളുടെ ശൈലിക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായ ആഭരണം കണ്ടെത്തുന്നതിന് ഈ രംഗത്ത് പരിചയസമ്പത്തുള്ള സര്‍വീസ് എക്‌സിക്യൂട്ടീവിന്റെ സേവനവും കല്യാണ്‍ ജൂവലേഴ്‌സ് ലഭ്യമാക്കും. ഓരോ ഉപയോക്താവിന്റെയും അഭിരുചിക്കും മുന്‍ഗണനയ്ക്കും അനുസരിച്ച് വൈവിധ്യമാര്‍ന്നതും നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകള്‍ ഉള്‍പ്പെടുത്തിയാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

കല്യാണ്‍ ജൂവലേഴ്സ് രാജസ്ഥാനിലെ കോട്ടയില്‍ തുറന്ന പുതിയ ഷോറൂം കോട്ട രാജ്മാതാ ഉത്തരാ ദേവി ഉദ്ഘാടനം ചെയ്യുന്നു. ആഗോളതലത്തില്‍ ആകെ 175 സ്റ്റോറുകളാണ് ഇപ്പോള്‍ കല്യാണ്‍ ജൂവലേഴ്സിനുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കല്യാണ്‍ ജൂവലേഴ്‌സ് രാജ്യത്തിനകത്തും ഗള്‍ഫ് മേഖലയിലും തുടര്‍ച്ചയായ നിക്ഷേപങ്ങളിലൂടെയും വികസനപദ്ധതികളിലൂടെയും മികച്ച സാന്നിധ്യം ഉറപ്പുവരുത്തിയെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കൂടുതല്‍ നഗരങ്ങളില്‍ സാന്നിധ്യം ഉറപ്പാക്കുകയും ഏറ്റവും അടുത്ത് സൗകര്യപ്രദവുമായ രീതിയില്‍ ഉപയോക്താക്കള്‍ക്ക് ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്. മികച്ച ജൂവലറി ഷോപ്പിങ് കേന്ദ്രമായി കല്യാണ്‍ ജൂവലേഴ്‌സ് മാറി. ഗുജറാത്തിലെ മണിനഗറിലും രാജസ്ഥാനിലെ കോട്ടയിലും യു.എ.ഇയിലെ റാസല്‍ ഖൈമയിലും പുതിയ ഷോറൂമുകള്‍ തുറന്നത് സേവനത്തിന്റെ പിന്തുണയോടെയുള്ള വ്യക്തിഗത ഷോപ്പിങ് അനുഭവം കൂടുതലായി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്‌സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്‌സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ജനപ്രിയ ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളാ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണുകള്‍ പതിപ്പിച്ച ആഭരണങ്ങളായ രംഗ് എന്നിവ ഈ ഷോറൂമുകളിലെല്ലാം ലഭ്യമാണ്.

ബ്രാന്‍ഡിനെക്കുറിച്ചും ഈ ശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlight: Kalyan Jewelers has opened three new showrooms

We use cookies to give you the best possible experience. Learn more