| Saturday, 25th February 2023, 2:30 pm

കല്യാണ്‍ ഡെവെലപ്പേഴ്‌സ് തിരുവനന്തപുരത്തെ ആറാമത് ഭവനപദ്ധതിക്ക് തുടക്കം കുറിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കല്യാണ്‍ ഡെവെലപ്പേഴ്‌സിന്റെ തിരുവനന്തപുരത്തെ ആറാമത് ഭവനപദ്ധതിയായ കല്യാണ്‍ ഹൊറൈസണിന്റെ ഭൂമി പൂജ ചടങ്ങ് നടന്നു. വെണ്‍പാലവട്ടത്താണ് 14 നിലകളിലായി 100 മികച്ച രൂപകല്‍പനയിലുള്ള 2 ബി.എച്ച്.കെ, 3 ബി.എച്ച്.കെ അപ്പാര്‍ട്‌മെന്റുകള്‍ ഉയരുന്നത്. കല്യാണ്‍ ഡെവലപ്പേഴ്‌സിന്റെ കേരളത്തിലെ 19ാം ഭവനപദ്ധതിയാണിത്.

സ്വിമ്മിങ് പൂള്‍, ജിം, പാര്‍ട്ടി ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ്, എയര്‍കണ്ടീഷണ്‍ഡ് വര്‍ക് പ്ലെയ്‌സ്, ഗസ്റ്റ് സ്യൂട്ട്, വീഡിയോ ഡോര്‍ ഫോണ്‍ തുടങ്ങിയ ആഡംബര സൗകര്യങ്ങളോടെയാണ് കല്യാണ്‍ ഹൊറൈസണ്‍ വരുന്നത്.

കല്യാണ്‍ ഡെവലപ്പേഴ്‌സിന്റെ തിരുവനന്തപുരത്തെ മറ്റ് ഭവനപദ്ധതികളായ വെണ്‍പാലവട്ടത്തെ കല്യാണ്‍ ഗേറ്റ് വേയും ശ്രീവരാഹത്തെ കല്യാണ്‍ ഡിവിനിറ്റിയും പണിപൂര്‍ത്തിയായി വരുന്നു. 2024ല്‍ ഉപയോക്താക്കള്‍ക്ക് കൈമാറാനാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 90201 55555 എന്ന നമ്പറില്‍ വിളിക്കുക, അല്ലെങ്കില്‍ www.kalayandevelopers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content highlight: Kalyan developers new project

We use cookies to give you the best possible experience. Learn more