വിമര്‍ശിക്കുന്നവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല; സി.പി.ഐ.എമ്മിനെതിരെ കല്‍പ്പറ്റ നാരായണന്
തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി കവി കല്‍പ്പറ്റ നാരായണന്. സി.പി.ഐ.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്നും ഭൂമി മലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമര്‍ശകന്റെ തലയില്‍ വെച്ച് അവര്‍ ധന്യരാകുമെന്നും കല്‍പ്പറ്റ നാരായണന് പറഞ്ഞു.
ഇത്തരത്തിലുള്ള പദവിശേഷങ്ങള്‍ നല്‍കുന്നത് കേരളം സി.പി.ഐ.എമ്മിന്റേയും ആര്.എസ്.എസിന്റേയും മാത്രം നാടാണെന്ന് കരുതിയിട്ടാണോയെന്നും കല്‍പ്പറ്റ നാരായണന് ചോദിച്ചു.
എല്ലാവര്ക്കും ഇടമുള്ള,വിയോജിപ്പുകള്‍ക്കിടമുള്ള ഒരു നാട് നിങ്ങള്‍ ഇല്ലാതാക്കുകയാണ്. വ്യത്യസ്തമായ നിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ലെന്നും കല്‍പ്പറ്റ നാരായണന് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സി.പി.ഐ.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതി. ഭൂമി മലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമര്‍ശകന്റെ തലയില്‍ വെച്ച് അവര്‍ ധന്യരാകും.
പ്രിയനന്ദനന്റെ തലയിലൊഴിച്ച ദ്രാവകത്തേക്കാള്‍ നാറുന്ന ഈ പദപട്ടാഭിഷേകത്താല്‍ സഖാക്കള്‍ എന്താണ് നേടുന്നത്? സി.പി.ഐ.എമ്മിന്റേയും ഉറ്റ ശത്രുക്കളായ ആര്.എസ്.എസിന്റേയും മാത്രം നാടാണിതെന്നോ. either cpim or rss എന്നതാണോ മലയാളിക്ക് സാദ്ധൃമായ ഏക identity?
എല്ലാവര്ക്കും ഇടമുള്ള, വിയോജിപ്പുകള്‍ക്കിടമുള്ള ഒരു നാട് നിങ്ങള്‍ ഇല്ലാതാക്കുകയാണ്. വ്യത്യസ്തമായ നിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല.