കല്‍പ്പറ്റയില്‍ കൈപ്പത്തിക്ക് കുത്തിയാല്‍ താമരയ്ക്ക് വോട്ട്; വോട്ടെടുപ്പ് നിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലത്തിലെ ബൂത്തില്‍ കൈപ്പത്തിക്കു വോട്ടു ചെയ്താല്‍ താമരയ്ക്കു പോവുന്നതായി പരാതി. പരാതി ലഭിച്ചതിനെതിത്തുടര്‍ന്ന് വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചു.

കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്സിലാണ് കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി ഉയര്‍ന്നത്.

മൂന്നു പേര്‍ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതില്‍ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റില്‍ കാണിച്ചത് എന്നാണ് പരാതി. ബൂത്തില്‍ കലക്ടറേറ്റില്‍നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

Video Stories