| Friday, 14th February 2020, 6:26 pm

"ഗോഡ്‌സെ ഒരു തോക്കായിരുന്നെങ്കില്‍ അത് പിടിച്ച കൈ ആയിരുന്നു പി.പരമേശ്വരന്‍," കല്‍പ്പറ്റ നാരായണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗാന്ധി ഘാതകനായ ഗോഡ്‌സെ ഒരു തോക്കായിരുന്നെങ്കില്‍ അത് പിടിച്ച കൈ ആയിരുന്നു പി.പരമേശ്വരനെന്ന് പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍.

അധ്യാപരുടെയും ജീവനക്കാരുടെയും സാംസ്‌കാരിക സംഘടനയായ സെറ്റ്ക സംഘടിപ്പിച്ച ബി.ഷാജു അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മരണം കൊണ്ട് ആരും അപഹസിക്കപ്പെടാതിരിക്കില്ല. അപഹസിക്കപ്പെടേണ്ട പ്രവൃത്തി ചെയ്തവരാണെങ്കില്‍ മരണ ശേഷവും അപഹസിക്കപ്പെടും. ചിലതിനെ അവഗണിക്കുക എങ്കിലും ചെയ്യാമായിരുന്നു. അപ്പോഴാണ് പി.പരമേശ്വരനെ ഋഷി തുല്യരെന്ന് ചിലര്‍ പറയുന്നത്. ഇത് തെറ്റാണ്,” കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനായ പി.പരമേശ്വന്റെ മരണത്തിന് ഋഷി തുല്യമായ ജീവിതം നയിച്ചയാള്‍ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനക്കുറിപ്പില്‍ പരാമര്‍ശിച്ചത്. ഇതിനൊപ്പം മാധ്യമങ്ങളുള്‍പ്പെടെ പി.പരമേശ്വരന്റെ മരണത്തില്‍ അമിത പ്രാധാന്യം നല്‍കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് കല്‍പ്പറ്റ നാരായണന്റെ വിമര്‍ശനം. ഫെബ്രുവരി 9 നാണ് ആര്‍.എസ്.എസ് പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയരക്ടറുമായ പി. പരമേശ്വരന്‍ മരണപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ബി.ഷാജു അനുസ്മരണ ചടങ്ങില്‍ കെ.സി ഉമേഷ് ബാബു, കെ.എസ് ഹരിഹരന്‍ ഡോ. ആസാദ്, അഡ്വ. കുമാരന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more