| Wednesday, 24th February 2016, 11:58 am

ദേശീയപതാകയല്ല, രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പാണ് യൂണിവേഴ്‌സിറ്റികളില്‍ ഉയര്‍ത്തേണ്ടത്: കല്‍പ്പറ്റ നാരായണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളില്‍ ദേശീയ പതാകയല്ല, രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പാണ് ഉയര്‍ത്തേണ്ടതെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. ഡൂള്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“60 കൊല്ലമായി നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട്. എന്നിട്ടും സാക്ഷാത്കരിക്കാന്‍ കഴിയാത്ത ഒന്നിന്റെ പ്രതീകമാണോ അല്ലെങ്കില്‍ നിലവിലുള്ള യഥാര്‍ത്ഥ അവസ്ഥയുടെ പ്രതീകമാണോ വേണ്ടത്. യഥാര്‍ത്ഥ അവസ്ഥയുടെ പ്രതീകമാണ് വേണ്ടതെന്ന് ഞാന്‍ പറയും. അതുകൊണ്ടാണ് രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പാണ് യൂണിവേഴ്‌സിറ്റികളില്‍ തൂക്കേണ്ടതെന്ന് ഞാന്‍ പറയുന്നത്.” അദ്ദേഹം വ്യക്തമാക്കി.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെയും, ഹൈദരാബാദ് യൂണിവേഴ്‌സിറ്റികളിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more