ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സിന് പോകാന്‍ അനുവദിക്കണമെന്ന സുരേഷ് കല്‍മാഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ദല്‍ഹി പട്യാല കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെയും ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും പ്രതിനിധി എന്ന നിലയില്‍ ലണ്ടനില്‍ പോകാന്‍ അനുവദിക്കണം എന്നായിരുന്നു
കല്‍മാഡി ഹരജിയില്‍ ആവശ്യപ്പെട്ടത്
ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണാന്‍ വിദേശത്തുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് കല്‍മാഡി നല്‍കിയ ഹരജി പരിഗണിക്കവേയാണ് ദല്‍ഹി പട്യാല കോടതി കല്‍മാഡിക്ക് അനുകൂലമായി ഉത്തരവിട്ടത്.
രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെയും ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും പ്രതിനിധി എന്ന നിലയില്‍ ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു കല്‍മാഡി ഹരജിയില്‍ ആവശ്യപ്പെട്ടത്.
ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ (എ.എ.എ) പ്രസിഡന്റ് കൂടി ആയതിനാല്‍ പ്രത്യേക യോഗങ്ങളിലും മറ്റും പങ്കെടുക്കേണ്ടതുണ്ടെന്നും അതിന് അനുവദിക്കണമെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 13 വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത്.
ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 90 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ട്ടം വരുത്തിയെന്നാണ് കല്‍മാഡിക്കെതിരേയുള്ള കേസ്. കേസില്‍ അറസ്റ്റിലായ കല്‍മാഡി ഒന്‍പത് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.