കണ്ണൂര്‍: കല്ല്യാണരാമന്‍ എന്ന ചിത്രത്തിലെ മുത്തശ്ശന്‍ കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു ഈ റോളില്‍ എത്തിയത്.
ഇപ്പോഴിതാ 97ാം വയസില്‍ കൊവിഡിനെ അതിജീവിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. കൊവിഡ് ബാധിതനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൂന്ന് ആഴ്ച മുന്‍പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ന്യൂമോണിയ ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആദ്യ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ന്യുമോണിയ ഭേദമായി വീട്ടിലെത്തിയപ്പോള്‍ വീണ്ടും പനി ബാധിക്കുകയായിരുന്നു.
ഈ പരിശോധനയിലാണ് ഉണ്ണികൃഷ്ണന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. രണ്ട് ദിവസം ഐ.സി.യുവില്‍ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ ഭവദാസന്‍ നമ്പൂതിരി പറഞ്ഞു.
ദേശാടനം എന്ന ചിത്രത്തിലൂടെയാണ് ഉണ്ണികൃഷ്ണന്‍ സിനിമയില്‍ എത്തിയത്. ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക