| Wednesday, 10th August 2016, 1:06 pm

കല്ലുമ്മക്കായ ഫ്രൈ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും അറിയപ്പെടുന്ന കല്ലുമ്മക്കായ വളരെ ടേസ്റ്റിയാണ്. ചോറിനൊപ്പവും പത്തിരിക്കൊപ്പവുമൊക്കെ കഴിക്കാന്‍ പറ്റിയ ഒരു കല്ലുമ്മക്കായ വിഭവമാണിത് ഇത്തവണ.

വൃത്തിയാക്കിയ കല്ലുമ്മക്കായ-500 ഗ്രാം
മുളക് പൊടി-3 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്‍ ടീ സ്പൂണ്‍
കുരുമുളക് പൊടി-1 ടീ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്
ഇഞ്ചി-1 കഷണം
പെരുംജീരകം -കാല്‍ ടീ സ്പൂണ്‍
വെളുത്തുള്ളി35 -അല്ലി
കറിവേപ്പില-1ചെറിയ തണ്ട്
ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്

തയ്യാറാക്കുന്ന വിധം:

കല്ലുമ്മക്കായ മുളക് പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി, പെരുംജീരകം, ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്, ഇവ ചേര്‍ത്ത് അര മണിക്കൂര്‍ നന്നായി കുഴച്ച് വയ്ക്കുക; വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോള്‍ മുറിച്ചിട്ട കറിവേപ്പില കൂടിയിട്ട് എണ്ണയില്‍ വറുത്തെടുക്കുക. തവിട്ടുനിറം ആകുമ്പോള്‍ കോരി എടുക്കുക. കല്ലുമ്മക്കായ് ഫ്രൈ

We use cookies to give you the best possible experience. Learn more