കല്ലായി കഥകളവസാനിക്കുന്നു...
രോഷ്‌നി രാജന്‍.എ

ലോകശ്രദ്ധ നേടിയ കല്ലായിയിലെ മരവ്യവസായം തകര്‍ച്ചയുടെ വക്കിലാണ്. നാനൂറോളം മരമില്ലുകള്‍ ഉണ്ടായിരുന്ന കല്ലായിയില്‍ ഇന്നവശേഷിക്കുന്നത് പത്തോ പതിനഞ്ചോ മില്ലുകളാണ്. കൊവിഡ് മഹാമാരികൂടി കല്ലായിയെ പിടിമുറുക്കിയപ്പോള്‍ തൊഴിലില്ലാത്ത അവസ്ഥയിലാണ് ഇവിടുത്തെ ഒട്ടുമിക്ക തൊഴിലാളികളും.

പഴയപോലെ മരം ലഭ്യമാകാത്തതും പുതിയ വികസന സാധ്യതകള്‍ തുറക്കാത്തതും കല്ലായിയില്‍ തൊഴില്‍ സാധ്യതകളെ ഇല്ലാതാക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.

ഒരു മഹാമാരിക്കാലത്തിനപ്പുറം കല്ലായിയുടെ പഴയ പ്രതാപം വീണ്ടെടുക്കാനാവുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ മരവ്യവസായ തൊഴിലാളികള്‍. കല്ലായിയിലെ മരവ്യവസായത്തിന് ചരിത്രത്തിലുള്ള സ്ഥാനം നിലനിര്‍ത്തുന്നതിന് സര്‍ക്കാറിന്റെ സഹായം ആവശ്യമാണെന്നും തൊഴിലാളികള്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.