Advertisement
Entertainment news
ചാര്‍ലിയിലെ കള്ളന്‍ വീണ്ടും പണി തുടങ്ങി; കള്ളന്‍ ഡിസൂസയുടെ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 04, 12:28 pm
Tuesday, 4th January 2022, 5:58 pm

സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു കെ. ജയന്‍ സംവിധാനം ചെയ്യുന്ന കള്ളന്‍ ഡിസൂസയുടെ ട്രെയ്‌ലര്‍ പുറത്ത്. ചാര്‍ലിയിലെ സൗബിന്‍ അവതരിപ്പിച്ച സുനിക്കുട്ടന്‍ എന്ന കള്ളന്‍ ഡിസൂസയെ മുഴുനീള കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചാര്‍ലി ഇറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിലെ കള്ളനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം പുറത്തുവരുന്നത്.

സൗബിനൊപ്പം ഹരീഷ് കണാരനും കള്ളനായി ചിത്രത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍ പൊലീസ് ഉദ്യോഗസ്ഥനായെത്തുന്നു. കള്ളന്റെ ജീവിതവും പൊലീസ് ചേസിംഗുമൊക്കെ ട്രെയ്‌ലറില് കാണാം. ചിത്രം 2022 ജനുവരി 27ന് പ്രദര്‍ശനത്തിനെത്തും.

സുരഭി ലക്ഷ്മി, കൃഷ്ണ കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, വിജയ രാഘവന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലാല്‍ ജോസ് സംവിധാനം ചെയ്ത മ്യാവു ആണ് അവസാനം സൗബിന്റേതായി റിലീസ് ചെയ്ത ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: kallan dosoosa trailor out