തൃശൂര്‍: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിനെതിരെ നടപടി. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി.തൃശൂര്‍ ആര്‍.ടി.ഐ സമിതിയുടേതാണ് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത്. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയത്.
കൊച്ചിയില്‍ യാത്രക്കാരെ ആക്രമിച്ച കേസില്‍ കല്ലട ബസ്സിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി എടുത്തില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
പെര്‍മിറ്റ് റദ്ദാക്കാന്‍ ഇരിങ്ങാലക്കുട ആര്‍.ഡി.ഒക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ആര്‍.ഡി.ഒ ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചിട്ടും നടന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, തമിഴ്നാട് സ്വദേശിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കല്ലട ബസ്സിന്റെ രണ്ടാം ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബസ്സിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മലപ്പുറം എസ്.പി അറിയിച്ചിരുന്നു.
മണിപ്പാലില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ബസ്സിലെ യാത്രക്കാരാണ് പ്രതിയായ ജോണ്‍സണ്‍ ജോസഫിനെ പൊലീസിനു പിടിച്ചുകൊടുത്തത്. ബസ് തേഞ്ഞിപ്പലത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്ലട ബസ്സില്‍ യാത്ര ചെയ്തിരുന്ന പയ്യന്നൂര്‍ സ്വദേശിക്ക് കല്ലട ബസ്സില്‍ വെച്ച് പരിക്ക് പറ്റിയിരുന്നു. യാത്രക്കാരന്റെ തുടയെല്ല് പൊട്ടി ചികില്‍സയിലാണ്. മോഹനാണ് മൈസൂരില്‍ വെച്ച് പരിക്കുപറ്റിയത്.
മോഹന്‍ ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്. പരിക്കു പറ്റി മോഹന്‍ ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാര്‍ ഗൗനിച്ചില്ല. ആശുപത്രിയില്‍ എത്തിച്ച മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മോഹന് മൂന്ന് മാസം വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.