|

ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചു; കല്ലട ബസ് അപകടത്തില്‍പ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കല്ലട ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നാണ് ബസ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തു നിന്നും ബംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കഴക്കൂട്ടത്തുവെച്ച് ഒരു കാറിനെ ഇടിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തിന് പിന്നാലെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തേയും കല്ലട ബസ് നിരവധി വിവാദങ്ങളില്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന യാത്രക്കാരിക്ക് നേരെ കല്ലട ബസില്‍ നിന്നും ലൈംഗികാക്രമണ ശ്രമം നടന്നെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഇതിനു മുന്‍പ് യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ