പാന്‍ വേള്‍ഡ് സംഭവം; പ്രോജക്ട് കെ ഇനി കല്‍ക്കി; വീഡിയോ
Film News
പാന്‍ വേള്‍ഡ് സംഭവം; പ്രോജക്ട് കെ ഇനി കല്‍ക്കി; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st July 2023, 9:50 am

പ്രോജക്ട് കെയുടെ ഗ്ലിമ്പ്‌സ് പുറത്ത്. വീഡിയോക്കൊപ്പം ചിത്രത്തിന്റെ ടൈറ്റിലും പ്രഖ്യാപിച്ചു. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് കല്‍കി 2898 എ.ഡി. എന്നാണ്. സാന്‍ ഡീഗോ കോമിക്-കോണ്‍ (എസ്ഡിസിസി) 2023ലാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. ഹോളിവുഡ് ലെവല്‍ മേക്കിങ്ങിലാണ് ഗ്ലിമ്പ്‌സ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ഫസ്റ്റ് ലുക്ക് ട്രോളുകള്‍ ഏറ്റുവാങ്ങിയെങ്കിലും അതിന്റെ ക്ഷീണം തീര്‍ക്കുന്ന രീതിയിലാണ് ഗ്ലിമ്പ്‌സ് വീഡിയോ.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

നാഗ് അശ്വിന്‍ തന്നെയാണ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി.അശ്വനി ദത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.

സാന്‍ ഡിയാഗോ കോമിക്ക് കോണില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും പ്രോജക്ട് കെ. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സയന്‍സ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന രീതിയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡിജോര്‍ഡി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സായ് മാധവ് ബുറയാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണന്‍ ആണ്. അടുത്ത വര്‍ഷം ജനുവരി 12 ചിത്രം തിയേറ്ററുകളിലെത്തും. പി.ആര്‍.ഒ – ശബരി

Content Highlight: kalki 2898 ad glimpse video