| Saturday, 24th August 2013, 12:53 pm

ഉടഞ്ഞു പോയ കളിമണ്ണ്, ഉലഞ്ഞു പോയ സംവിധായകനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

നായിക ശ്വേത മേനോന്റെ യഥാര്‍ത്ഥ പ്രസവരംഗം എന്നത് മാത്രമാണ് കളിമണ്ണിന്റെ ഒരേയൊരു “ആകര്‍ഷക ഘടകം”. നായിക തന്റെ പ്രസവവും അഭിനയിക്കുകയായിരുന്നെങ്കില്‍ സിനിമയില്‍ പുതിയതായി പറയാന്‍ ഒന്നുമുണ്ടാകുമായിരുന്നില്ല. അമ്മയും ഗര്‍ഭസ്ഥ ശിശുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന മികച്ച പല ചിത്രങ്ങളും ഇതിന് മുമ്പും വന്നിട്ടുണ്ട്. അതിനാല്‍ തന്നെ സിനിമയുടെ പകുതിയിലധികം അഭിനന്ദനവും ലഭിക്കേണ്ടത് ശ്വേത മേനോന്‍ എന്ന വ്യക്തിക്കാണ്, അഭിനേത്രിക്കല്ല. (അഭിനയം കൊണ്ട് ഇതിലും മനോഹരമായി ശ്വേത പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്).


മാറ്റിനി/ നസീബ ഹംസ

                സിനിമ: കളിമണ്ണ്                 
സംവിധാനം: ബ്ലെസി
നിര്‍മാണം: തോമസ് തിരുവല്ല
രചന: ബ്ലെസി
സംഗീതം: എം. ജയചന്ദ്രന്‍
ഛായാഗ്രഹണം: സതീശ് കുറുപ്പ്


[]പ്രമേയത്തിന്റെ പേരില്‍ വിവാദമായ സിനിമ ചാപിള്ളയായിപ്പോയ അവസ്ഥയിലാണ് ബ്ലസിയുടെ കളിമണ്ണ്. സിനിമ സംവിധായകന്റെ ചിന്തകളുടെ ആവിഷ്‌കാരമാണെങ്കില്‍ കളിമണ്ണ് കണ്ടിറങ്ങിയ പ്രേക്ഷകന് ബ്ലസിയെന്ന സംവിധായകനെ കുറിച്ചുള്ള അഭിപ്രായം ആകെ ഒരു പുകയായിരിക്കും. ഒന്നും വ്യക്തമാകില്ല. സംവിധായകന്റെ കാഴ്ച്ചപ്പാട് പോലെ തന്നെ.

പറയാനുള്ളത് വ്യക്തവും സുഗമവുമായി പറയാതെ അനാവശ്യമായ ഉപദേശവും മറ്റുമായി സിനിമയെ സമയംകൊല്ലിയാക്കി മാറ്റിയിരിക്കുകയാണ് സംവിധായകന്‍.[]

ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെത്തിയ ബ്ലസിയുടെ കളിമണ്ണ് പ്രേക്ഷകന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ത് എന്ന ചോദ്യം അവസാനിപ്പിച്ചാവും ഒരുപക്ഷേ പലര്‍ക്ക്  മുന്നില്‍ ചിത്രം അവസാനിക്കുക.

സ്വന്തം അമ്മയ്ക്ക് സമര്‍പ്പിച്ച് കൊണ്ടാണ് സംവിധായകന്‍ സിനിമ ആരംഭിക്കുന്നത്. അതെങ്ങനെയാണ് എന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ ഒരു യഥാര്‍ത്ഥ പ്രസവരംഗം എന്ന ടാഗിനപ്പുറത്ത് സംവിധായകന് കഴിഞ്ഞോ എന്ന സംശയം സിനിമ അവസാനിച്ചാലും ബാക്കിയാകുന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ചുരുങ്ങിയത് പുരുഷ പ്രേക്ഷകനെങ്കിലും താന്‍ വന്ന വഴിയും സ്വന്തം അമ്മയേയും ഓര്‍ക്കുമായിരിക്കും എന്നാവും ബ്ലസിയുടെ ആഗ്രഹം.

സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് നായിക ശ്വേത മേനോന്‍ പറഞ്ഞുവെച്ച ചില വാചകങ്ങളില്‍ ഒന്നുണ്ട്. കളിമണ്ണ് എന്ന സനിമയെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പേ തന്നെ പ്രസവരംഗത്തിന്റെ പേഴ്‌സണല്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്വേതയും ഭര്‍ത്താവും തീരുമാനിച്ചിരുന്നു എന്ന്. ആ നിലയില്‍ ശ്വേതയ്ക്ക് പൂര്‍ണ സംതൃപ്തിയുണ്ടാകും. പക്ഷേ സിനിമ കാണുന്ന പ്രേക്ഷകന് അതറിയേണ്ട കാര്യമില്ലല്ലോ.

മാതൃത്വത്തെ പാടിപ്പുകഴ്ത്തുമ്പോഴും പ്രസവമെന്നത് ആരും കാണാന്‍ പാടില്ലാത്ത എന്തോ ഒന്നാണെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ മറച്ച് വെക്കേണ്ടാതായി ഒന്നുമില്ലാത്ത സ്വാഭാവികമായ ഒന്നാണ് ജനനം എന്ന് സിനിമ കാണിക്കാന്‍ ശ്രമിക്കുകയാണ്. സിനിമയില്‍ ഒരു പ്രസവരംഗമുണ്ടെന്ന് കേട്ടത് മുതല്‍ ശബ്ദമലിനീകരണമുണ്ടാക്കിയ ഭാരതീയ സ്ത്രീകളും സദാചാര കമ്മിറ്റിക്കാരും സിനിമയിലെ പ്രസവം കണ്ടെങ്കില്‍ തങ്ങളുടെ ഊര്‍ജം വെറുതേ പാഴാക്കിയല്ലോ എന്നോര്‍ത്ത് വേദനിക്കുമെന്ന് ഉറപ്പാണ്.

നമ്മളെങ്ങനെ നമ്മളായി എന്ന് ചിത്രത്തില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സിനിമ പറയുന്നത് ആ കഥയല്ല. ഈ സിനിമയില്‍ പറഞ്ഞിരിക്കുന്നത് അല്ലെങ്കില്‍ പറയാന്‍ ശ്രമിച്ചത് പല കാലങ്ങളില്‍ പല സിനിമകളില്‍ കണ്ട ഒരു സ്ത്രീയുടെ അമ്മയാകാനുള്ള ആഗ്രഹവും ഗര്‍ഭസ്ഥ ശിശുവും അമ്മയും തമ്മിലുള്ള ബന്ധവുമാണ്. അതിനെ സംവിധായകന്‍ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് മാത്രം.

നായിക ശ്വേത മേനോന്റെ യഥാര്‍ത്ഥ പ്രസവരംഗം എന്നത് മാത്രമാണ് കളിമണ്ണിന്റെ ഒരേയൊരു “ആകര്‍ഷക ഘടകം”. നായിക തന്റെ പ്രസവവും അഭിനയിക്കുകയായിരുന്നെങ്കില്‍ സിനിമയില്‍ പുതിയതായി പറയാന്‍ ഒന്നുമുണ്ടാകുമായിരുന്നില്ല. അമ്മയും ഗര്‍ഭസ്ഥ ശിശുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന മികച്ച പല ചിത്രങ്ങളും ഇതിന് മുമ്പും വന്നിട്ടുണ്ട്. ആ അര്‍ത്ഥത്തിലും കളിമണ്ണ് മികച്ച ചിത്രമല്ല.

സിനിമയുടെ പകുതിയിലധികം അഭിനന്ദനവും ലഭിക്കേണ്ടത് ശ്വേത മേനോന്‍ എന്ന വ്യക്തിക്കാണ്, അഭിനേത്രിക്കല്ല. (അഭിനയം കൊണ്ട് ഇതിലും മനോഹരമായി ശ്വേത പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്).

ഗര്‍ഭധാരണവും പ്രസവവുമല്ലാതെ സിനിമയില്‍ പറഞ്ഞു പോകുന്ന ചില കാര്യങ്ങളുണ്ട്. കച്ചവട വസ്തുവായ സ്ത്രീയുടെ ഗതികേടിനെ കുറിച്ച് ചിത്രം പറയുന്നുണ്ട്. കാബറേ നര്‍ത്തകരും ഐറ്റം ഡാന്‍സറുമായ സ്ത്രീകള്‍ ആ ലേബലിന്റെ ചുവട്ടില്‍ അനുഭവിക്കുന്ന അസഹിഷ്ണുത ചിത്രം കാണിക്കുന്നു. എന്നാല്‍ ഐറ്റം ഡാന്‍സര്‍ എന്ന പട്ടത്തില്‍ ആരും ഇല്ലാത്ത, മുന്‍നിര നായികമാര്‍ വരെ ഐറ്റം ഡാന്‍സ് ചെയ്യാന്‍ മത്സരിക്കുന്ന കാലമാണ് ഇതെന്നും ഒരേസമയം ഓര്‍ത്ത് പോകുന്നു.(ഐറ്റം ഡാന്‍സ് മോശമാണെന്ന കാഴ്ച്ചപ്പാട് പോലും ഇന്നില്ല).

എങ്കിലും ജീവിക്കാന്‍ വേണ്ടി ഇതൊക്കെ തൊഴിലായി സ്വീകരിച്ചവരുടെ മാനസികാവസ്ഥയാണ് സിനിമയില്‍ കാണുക. പെണ്ണിനെ കാണുമ്പോള്‍ മുറിവേല്‍പ്പിച്ചും തൊട്ടുനോക്കിയും തുറിച്ച് നോക്കിയും കാമവെറി തീര്‍ക്കുന്ന ലോകത്തെ സിനിമയില്‍ ആദ്യാവസാനം കാണാന്‍ സാധിക്കും. ആദ്യ പകുതിയില്‍ സ്ത്രീയെ കച്ചവടവത്കരിച്ച് അപമാനിക്കുന്ന സമൂഹത്തേയും രണ്ടാം പകുതിയില്‍ സ്ത്രീയുടെ സ്വകാര്യതയേയും ഒരു മനുഷ്യനെന്ന നിലയിലുള്ള ആത്മാഭിമാനത്തേയും അപമാനിക്കുന്ന സമൂഹത്തേയും കാണാം.
—————————————————————————


തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള ഉത്തരം സിനിമ പുറത്തിറങ്ങിയിട്ട് പറയാം എന്ന ശ്വേത മേനോന്‍ പറഞ്ഞിരുന്നു. സിനിമ കൊണ്ടും പ്രകടനം കൊണ്ടുമാണ് മറുപടി പറയുന്നത് എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന പ്രേക്ഷകന് ചാനലുകളിലെ ചര്‍ച്ചകള്‍ക്ക് ശേഷമുള്ള നിരാശയും തളര്‍ച്ചയുമൊക്കെ സമ്മാനിച്ച് സംവിധായകനും ചാനല്‍ മേധാവിയെ പോലെ പ്രേക്ഷകനെ കൊന്ന് കൊലവിളിക്കുന്നു.  ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്നത് കൊണ്ടാവാം നിരാശയിലാണ്ട പ്രേക്ഷകന് ഈ സിനിമ ഒരു എന്റര്‍ടെയ്‌നറായി പോലും തോന്നാത്തത്.


ഒരു തീരുമാനത്തിന്റെ പേരില്‍ സിനിമയില്‍ നായികയെ എങ്ങനെയാണോ സമൂഹം പലരീതിയില്‍ അപമാനിക്കുന്നത് അതേ രൂപത്തിലല്ലെങ്കിലും ശ്വേത മേനോന്‍ എന്ന വ്യക്തിക്ക് സമൂഹത്തില്‍ നേരിടേണ്ടി വന്ന അപമാനത്തേയും ചിത്രം വ്യക്തമായി തന്നെ കാണിക്കുന്നുണ്ട്.(വിവാദമുണ്ടായതിന് ശേഷം തിരക്കഥ മാറ്റിയെഴുതിയോ എന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ല).[]

മസ്തിഷ്‌ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജം ഉപയോഗിച്ച് അമ്മയാകാനുള്ള തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സമരം ചെയ്യുന്ന നായിക പിന്നീട് സ്വന്തം പ്രസവം ടെലിവിഷനിലൂടെ കാണിച്ച് സമൂഹം സ്ത്രീകളോട് പുലര്‍ത്തുന്ന അപമാന സമീപനത്തെ ചോദ്യം ചെയ്യുകയാണ്.

തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള ഉത്തരം സിനിമ പുറത്തിറങ്ങിയിട്ട് പറയാം എന്ന ശ്വേത മേനോന്‍ പറഞ്ഞിരുന്നു. ആ മറുപടി സിനിമയിലെ ചാനല്‍ ചര്‍ച്ചകളാണെന്ന് മനസ്സിലാക്കേണ്ടി വരുന്ന പ്രേക്ഷകന്റെ മാനസികാവസ്ഥ ഊഹിക്കാന്‍ പോലും സാധിക്കില്ല. ചാനലുകളില്‍ ദിവസേന കാണുന്ന തെറിവിളിയും ഉറക്കേയുള്ള സംസാരങ്ങളും (അതുമാത്രം. ഇതാണോ ചര്‍ച്ച?) കണ്ടുമടുത്ത പ്രേക്ഷകനെ സിനിമാ തിയേറ്ററിലും പീഡിപ്പിക്കുന്നത് എന്തിനാണോ എന്തോ…

സിനിമ കൊണ്ടും പ്രകടനം കൊണ്ടുമാണ് മറുപടി പറയുന്നത് എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന പ്രേക്ഷകന് ചാനലുകളിലെ ചര്‍ച്ചകള്‍ക്ക് ശേഷമുള്ള നിരാശയും തളര്‍ച്ചയുമൊക്കെ സമ്മാനിച്ച് സംവിധായകനും ചാനല്‍ മേധാവിയെ പോലെ പ്രേക്ഷകനെ കൊന്ന് കൊലവിളിക്കുന്നു.

ബഹളങ്ങളൊക്കെ കഴിഞ്ഞ് എന്താണ് സംഭവിച്ചതെന്ന് അല്‍പ്പനേരം മാറി നിന്ന് ചിന്തിക്കേണ്ട അവസ്ഥ. ഇതൊക്കെ അനുഭവിക്കുമ്പോള്‍ എന്തിന് വേണ്ടിയാണ് ബ്ലസീ നിങ്ങള്‍ ഈ സിനിമ ചെയ്തത് എന്ന് വേണമെന്ന് കരുതിയട്ടല്ലെങ്കിലും അല്‍പ്പം പുച്ഛത്തോടെ വിചാരിച്ച് പോകുന്നു. ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്നത് കൊണ്ടാവാം നിരാശയിലാണ്ട പ്രേക്ഷകന് ഈ സിനിമ ഒരു എന്റര്‍ടെയ്‌നറായി പോലും തോന്നാത്തത്.

ചാനലുകളില്‍ ദിവസേന കാണുന്ന തെറിവിളിയും ഉറക്കേയുള്ള സംസാരങ്ങളും കണ്ടുമടുത്ത പ്രേക്ഷകനെ സിനിമാ തിയേറ്ററിലും പീഡിപ്പിക്കുന്നത് എന്തിനാണോ എന്തോ…

സ്ത്രീ അമ്മയാണ്, പെങ്ങളാണ്, ഭാര്യയാണ്, മകളാണ് അതിനാല്‍ അവരെ അപമാനിക്കുന്നവര്‍ സ്വന്തം മകളേയും അമ്മയേയും ഓര്‍ക്കുക എന്ന സ്ഥിരം പല്ലവി തന്നെയാണ് ഈ സിനിമയും പറയുന്നത്. ബലാത്സംഗം മാത്രമല്ല സ്ത്രീയുടെ നേരെയുള്ള അക്രമം. ഒരു സഹജീവിയോടുള്ള പരിഗണന പോലും അവള്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെടുന്നുണ്ട്.

ഒരു യഥാര്‍ത്ഥ പ്രസവരംഗം കാണിച്ച് നമ്മുടെ ജന്മത്തിനായി ഒരു സ്ത്രീ അനുഭവിക്കുന്ന വേദന എത്രയാണെന്ന് കാണിച്ചത് കൊണ്ടൊന്നും മാറുന്നതല്ല സമൂഹം സ്ത്രീകളോട് വെച്ച് പുലര്‍ത്തുന്ന സമീപനം. സ്ത്രീയെ കറുത്ത തുണിക്കുള്ളില്‍ പുതച്ച് മറ്റാരും കാണാന്‍ പാടില്ലാത്ത സ്വകാര്യ സ്വത്തായി കൊണ്ടുനടക്കുന്നതും അവളെ അല്‍പ്പം വസ്ത്രം ധരിപ്പിച്ച് ഒരു പ്രദര്‍ശന വസ്തുവാക്കി ലാഭമുണ്ടാക്കുന്നതും ഒരേ പുരുഷാധിപത്യ സമൂഹം തന്നെയാണ്. ഇതേ സമൂഹം തന്നെയാണ് സ്ത്രീ അമ്മയാണ് ദേവിയാണ് സര്‍വംസഹയാണ് എന്നൊക്കെ പുലമ്പുന്നതും.

സ്ത്രീയെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അവിടെയവള്‍ ബുര്‍ഖ ധരിച്ചത് കൊണ്ടോ ഷോര്‍ട്‌സ് ധരിച്ചത് കൊണ്ടോ പ്രത്യേകിച്ച് വ്യത്യാസമൊന്നും “കാഴ്ച്ചക്കാരന്” ഉണ്ടാകില്ല. ഇനി എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ഈ കച്ചവട ചിത്രത്തിന് സാധിക്കുമോ എന്ന് സിനിമ കണ്ടിറങ്ങുന്ന ആരും സംശയിക്കാം. അങ്ങനെയൊരു ഉദ്ദേശം സംവിധായകന് ഉണ്ടെങ്കില്‍ മാത്രമേ ഈ സംശയത്തിന് പ്രസക്തിയുള്ളൂ.

ഗര്‍ഭകാലത്ത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും ആ സമയത്ത് സ്ത്രീകള്‍ക്ക് ആവശ്യമായ പരിപാലനം എന്തൊക്കെയാണെന്നുമൊക്കെയുള്ള അറിവുകളും കളിമണ്ണ് നല്‍കുന്നുണ്ട് എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അത് പോലും ആദ്യമായി അറിയിക്കുന്ന വിവരങ്ങളല്ല.

ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോന്‍ എന്ന നടനെ തീര്‍ച്ചയായും അഭിനന്ദിക്കാം. കുറഞ്ഞ സീനുകളില്‍ മാത്രമേയുള്ളൂവെങ്കിലും പ്രേക്ഷകരില്‍ ആഴത്തില്‍ വന്നിറങ്ങുന്ന അഭിനയ പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചിരിക്കുന്നത്. കാഴ്ച്ച എന്ന സിനിമയില്‍ തുടങ്ങി പ്രയാണമാരംഭിച്ച സംവിധായകന്‍ ബ്ലസിയുടെ യാത്ര ഇനിയെങ്ങോട്ടേക്കാണ് എന്നതില്‍ അദ്ദേഹം തന്നെ ആദ്യം വ്യക്തത വരുത്തേണ്ടിയിരിക്കുന്നു.

We use cookies to give you the best possible experience. Learn more