| Saturday, 16th November 2019, 5:09 pm

കോണ്‍ഗ്രസ് സി.പി.ഐ.എമ്മിനെ പിന്തുണച്ചു; ലീഗിനെ തോല്‍പ്പിച്ച് കാളികാവില്‍ എല്‍.ഡി.എഫിന് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ കാളികാവ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. ശനിയാഴ്ച്ച നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 19 ല്‍ ഒമ്പത് വോട്ടുകള്‍ നേടിയാണ് സി.പി.ഐ.എമ്മിലെ എന്‍.സൈതാലി വിജയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങളാണ് സി.പി.ഐ.എമ്മിന് വോട്ട് ചെയ്തത്. ഒപ്പം സി.പി.ഐ.എമ്മിലെ ഒരു വോട്ട് അസാധുവാവുകയും ചെയ്തിട്ടുണ്ട്. നിലവില്‍ സി.പി.ഐ.എമ്മിന് 8 ഉം കോണ്‍ഗ്രസിന് 6ഉം മുസ്‌ലീം ലീഗിന് 5 ഉം വോട്ടുമാണ് നേടിയത്.

മുസ്ലീം ലീഗിലെ വി.പി.എ നാസറിനെയാണ് സൈതാലി പരാജയപ്പെടുത്തിയത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ നജിബ് ബാബുവായിരുന്നു പ്രസിഡണ്ട്. ധാരണ പ്രകാരം രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം രാജി വെച്ചത്.

ലീഗിന് പ്രസിഡണ്ട് സ്ഥാനം നല്‍കാനായിരുന്നു രാജി. എന്നാല്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി വന്ന ലീഗിലെ വി.പി.എ നാസറിനോടുള്ള എതിര്‍പ്പാണ് ചില കോണ്‍ഗ്രസ് അംഗങ്ങളെ സി.പി.ഐ.എം അനുകൂല നിലപാട് എടുക്കാന്‍ കാരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more