ഒരു ഇടവേളയ്ക്ക് ശേഷം ജയറാം മുഴുനീള വേഷത്തിൽ എത്തിയ മലയാള സിനിമയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ ഒരുക്കിയ ഇമോഷണൽ ത്രില്ലർ ചിത്രമാണ് ഓസ്‌ലർ. ചിത്രത്തിൽ മമ്മൂട്ടിയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായാണ് ചിത്രത്തെ എല്ലാവരും കാണുന്നത്.
അബ്രഹാം ഓസ്‌ലർ ജയറാമിന്റെ തിരിച്ചു വരവായിരുന്നോ എന്ന ചോദ്യത്തിന് അത് തനിക്ക് ഉറപ്പാണെന്നായിരുന്നു കാളിദാസിന്റെ മറുപടി. അത് തനിക്ക് ഉറപ്പായിരുന്നെന്നും മിഥുൻ മാനുവൽ തോമസിന്റെ കൂടെ താൻ വർക്ക് ചെയ്തിട്ടുണ്ടെന്നും കാളിദാസ് പറഞ്ഞു.
മിഥുൻ മനുവലിന്റെ കഴിവ് എത്രത്തോളമാണെന്ന് തനിക്ക് അറിയാമെന്നും ഓസ്‌ലർ തുടങ്ങുന്നത് മുതൽ എല്ലാ പ്രോസസിലും താൻ കൂടെ ഉണ്ടെന്നും കാളിദാസ് കൂട്ടിച്ചേർത്തു. അബ്രഹാം ഓസ്‌ലർ അച്ഛന്റെ തിരിച്ചുവരവായിരിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും അവസാനം അദ്ദേഹം അർഹിക്കുന്ന അംഗീകാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും കാളിദാസ് പറയുന്നുണ്ട്.
‘അതെനിക്ക് ഉറപ്പായിരുന്നു. മിഥുൻ ചേട്ടന്റെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. എനിക്കറിയാം അദ്ദേഹത്തിന്റെ കഴിവ് എത്രത്തോളം ആണെന്ന്. ഈ പടം തുടങ്ങുന്നു എന്ന് പറഞ്ഞപ്പോൾ തൊട്ട് ഞാൻ ആ പ്രോസസിലെല്ലാം കൂടെ ഉണ്ടായിരുന്നു. എനിക്കറിയാമായിരുന്നു എന്താണ് അടുത്തതായി സംഭവിക്കാൻ പോകുന്നതെന്ന്.
എനിക്ക് ഉറപ്പായിരുന്നു ഇത് അപ്പയുടെ വലിയ തിരിച്ചുവരവ് ആയിരിക്കുമെന്ന്. അതെനിക്ക് ഉറപ്പായിരുന്നു. അതുപോലെതന്നെ സംഭവിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. അവസാനം അദ്ദേഹം അർഹിക്കുന്ന അംഗീകാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്,’കാളിദാസ് ജയറാം പറഞ്ഞു.
ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്. ഷെജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ്, ആദം സാബിക് തുടങ്ങിയ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.
Content Highlight: Kalidas jayram about his father’s come back